New Update
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം ജനുവരി 31 മുതല്‍ ഫെബ്രുവരി അഞ്ച് വരെ നടക്കും. സുരക്ഷ ~ആരോഗ്യ കാരണങ്ങളാല്‍ നീട്ടിവെച്ച പര്യടനമാണിത്. കഴിഞ്ഞ ജൂലൈയില്‍ പര്യടനം നടത്താനായിരുന്നു ആദ്യ തീരുമാനം.
Advertisment
ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ട് വരെ കോംഗോയും ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെ സൗത്ത് സുഡാനുമാണ് സന്ദര്‍ശിക്കുക.
കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് വീല്‍ചെയര്‍ ഉപയോഗിക്കുന്ന 85കാരനായ മാര്‍പാപ്പ കോംഗോ~സൗത്ത് സുഡാന്‍ സന്ദര്‍ശിക്കുന്ന കാര്യം വ്യാഴാഴ്ചയാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. ആഭ്യന്തര സംഘര്‍ഷം തുടരുന്ന കിഴക്കന്‍ കോംഗോയില്‍നിന്ന് അഭയാര്‍ഥികളായി മാറിയവരെയും അദ്ദേഹം സന്ദര്‍ശിക്കും.