New Update
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആസ്ഥാനമായ ബക്കിങ്ഹാം കൊട്ടാരത്തില്‍ വംശീയ അധിക്ഷേപം നേരിട്ടെന്ന എന്‍ഗോസി ഫുലാനിയുടെ ആരോപണത്തെത്തുടര്‍ന്ന് വില്യം രാജകുമാരന്റെ തലതൊട്ടമ്മയും എലിസബത്ത് രാജ്ഞിയുടെ അടുപ്പക്കാരിയുമായിരുന്ന സൂസന്‍ ഹസി ഔദ്യോഗിക പദവികളില്‍നിന്ന് രാജിവച്ചു.
Advertisment
കറുത്തവര്‍ഗക്കാരായ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയുടെ മേധാവിയാണ് എന്‍ഗോസി ഫുലാനി. ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കൊട്ടാരത്തിലെത്തിയ താന്‍ സൂസന്‍ ഹസിയുടെ നിരന്തര 'ചോദ്യം ചെയ്യല്‍' നേരിട്ടതായി അവര്‍ ആരോപിച്ചിരുന്നു. ബ്രിട്ടീഷ് പൗരയാണെന്നറിഞ്ഞിട്ടും നിരന്തരം ചോദ്യം ചെയ്ുകയായിരുന്നു എന്നും, ഇത് വംശീയ മനോഭാവം കാരണമായിരുന്നു എന്നുമാണ് അവര്‍ ആരോപിച്ചത്.