New Update
ബര്‍ലിന്‍: ശബ്ദം ശല്യമാണെന്നാരോപിച്ച് രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തതിന് എഴുപത്തിരണ്ടുകാരി അറസ്ററില്‍. ജര്‍മനിയിലെ മാന്‍ഹൈമിലാണ് സംഭവം.
Advertisment
ഇതിനു മുന്‍പും ഇവര്‍ ഇതേ കാരണം പറഞ്ഞ് വെന്റിലേറ്റര്‍ ഓഫ് ചെയ്തിരുന്നു. അന്ന് രോഗി കഷ്ടിച്ചാണ് രക്ഷപെട്ടത്. വെന്റിലേറ്റര്‍ അത്യാവശ്യമാണെന്നും, ഓഫ് ചെയ്യരുതെന്നും ഡോക്ടര്‍മാര്‍ അന്നു തന്നെ പറഞ്ഞിരുന്നതാണ്.
ഇപ്പോള്‍ രണ്ടാം തവണയും വെന്റിലേറ്റര്‍ ഓഫ് ചെയ്തതോടെ രോഗി അത്യാസന്ന നിലയിലായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ മോചിപ്പിച്ചിട്ടുണ്ട്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. രോഗിക്ക് അടിയന്തര ചികിത്സ തുടരുകയാണ്.