കോര്‍ക്ക് : കോർക്കിലെ ഫോട്ട വന്യജീവി പാര്‍ക്കില്‍ പിറന്ന ഇന്ത്യന്‍ കാണ്ടാമൃഗ കുട്ടിയ്ക്ക് ജയ് എന്ന പേരിട്ടു. പത്ത് ആഴ്ച പ്രായമുള്ള ഈ ഇന്ത്യക്കാരന് ആയിരത്തിലേറെ പേരുകളാണ് നാട്ടുകാര്‍ മുന്നോട്ടുവെച്ചത്.എന്നാല്‍ ലെയ്ട്രിം കൗണ്ടിയില്‍ നിന്നുള്ള ക്ലിയോധ്ന കെല്ലെഗര്‍ നിര്‍ദ്ദേശിച്ച ജയ് എന്ന പേര്‍ സ്വീകരിക്കാനാണ് ഒടുവില്‍ അധികൃതര്‍ തീരുമാനിച്ചത്. ഈ പേരിടല്‍ മല്‍സരത്തില്‍ വിജയിച്ച ഇദ്ദേഹത്തിന് ഫോട്ട വൈല്‍ഡ് ലൈഫ് പാര്‍ക്കിലേക്കുള്ള ഒരു വര്‍ഷം നീണ്ട കണ്‍സര്‍വേഷന്‍ പാസ് ആണ് സമ്മാനമായി ലഭിച്ചത്.
/sathyam/media/post_attachments/PiBW4xvKPjXEmj5gsyPj.jpg)
അയര്‍ലണ്ടില്‍ ജനിച്ച ആദ്യത്തെ കാണ്ടാമൃഗകണ്മണിയാണ് ജെയ് . ഈ വര്‍ഷം ലോകത്തിലെ സുവോളജിക്കല്‍ സ്ഥാപനത്തില്‍ ജനിച്ച ആറാമനുമാണ് ഈ ഇന്ത്യന്‍.
മായ, ജാമില്‍, ജയ്, ഷുസ്റ്റോ എന്നിങ്ങനെ നാല് ഇന്ത്യന്‍ കാണ്ടാമൃഗങ്ങളാണ് ഇപ്പോള്‍ പാര്‍ക്കിലുള്ളത്.മായയ്ക്കും ജമീലിനും 16 മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ജയ് പിറന്നത്.ജനിച്ചപ്പോള്‍ 60 കിലോയുണ്ടായിരുന്ന ജയ്ക്ക്് ഇപ്പോള്‍ 165 കിലോയിലധികം ഭാരമുണ്ട്.ആരോഗ്യമുള്ള കാണ്ടാമൃഗത്തിന് ദിവസവും ഏകദേശം ഒന്നോ രണ്ടോ കിലോ തൂക്കം വെയ്ക്കും.
ഇത്രയും നാള്‍ അമ്മയെ ആശ്രയിച്ചു കഴിഞ്ഞ ജയ് കുറച്ച് പുല്ലും വൈക്കോലുമൊക്കെ പറിച്ചു തുടങ്ങിയതായി ലീഡ് റേഞ്ചര്‍ എയ്ഡന്‍ റാഫെര്‍ട്ടി പറഞ്ഞു, മിടുക്കനായ ജയ് സദാ കുസൃതിയാണ്. ദിവസവും ഉച്ചകഴിഞ്ഞ് അവന്‍ അമ്മയോടൊപ്പം പുറത്ത് കളിക്കാനിറങ്ങും. ആ സമയത്ത് സന്ദര്‍ശകര്‍ക്ക് അവനെ കാണാന്‍ അവസരം ലഭിക്കും.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ യു സി എന്‍) ഈ ഇനം കാണ്ടാമൃഗത്തെ ,അന്യം നിന്നുപോകുന്ന വിഭാഗമായാണ് കണക്കാക്കിയിട്ടുള്ളത്.. ലോകത്താകമാനമുള്ള കാടുകളില്‍ 3300 കാണ്ടാമൃഗങ്ങളുള്ളതായാണ് കണക്ക്.