മാഗ് വോളിബോള്‍ ടൂര്‍ണമെന്റില്‍ ഹൂസ്റ്റണ്‍ ചലഞ്ചേഴ്‌സിന് കിരീടം

author-image
athira kk
New Update

ഹൂസ്റ്റണ്‍: നവംബര്‍ പന്ത്രണ്ടാം തീയതി ശനിയാഴ്ച ഹൂസ്റ്റണ്‍ ട്രിനിറ്റി സെന്ററില്‍ വച്ച് നടന്ന മാഗ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സി സി സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തി ഹൂസ്റ്റണ്‍ ചലഞ്ചേഴ്‌സ് ടീം ജേതാക്കളായി.  ആദ്യ റൗണ്ടില്‍ ഹൂസ്റ്റണ്‍ ചലഞ്ചേഴ്‌സ് ടീമിനെ പരാജയപ്പെടുത്തി എല്ലാ കളികളും വിജയിച്ച് ഒന്നാം സീഡ് ആയി ഫൈനലില്‍ എത്തിയ സിസി സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ സ്മാഷു കള്‍ ഹൂസ്റ്റണ്‍ ചലഞ്ചേഴ്‌സ് ശക്തമായ ബ്ലോക്കുകളിലൂടെ പ്രതിരോധിച്ചു.  ഫൈനല്‍ മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയ ചലഞ്ചേഴ്‌സ് ടീം അനായാസമായ വിജയമാണ് നേടിയത് (25-19, 25-13).

Advertisment

publive-image

തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ മാഗ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള, വൈസ് പ്രസിഡന്റ് ഫാന്‍സി മോള്‍ പള്ളത്ത് മഠം, സ്‌പോണ്‍സര്‍മാര്‍, മാഗ് ഭാരവാഹികള്‍ പങ്കെടുത്തു.

വോളിബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്കുള്ള ഏവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും മാഗ് പ്രസിഡന്റ് അനില്‍ കുമാര്‍ ആറന്മുളയും മെഗാ സ്പോണ്‍സര്‍ സന്ദീപ് തേവരവളിലും ചേര്‍ന്ന് ചലഞ്ചേഴ്‌സ് ടീമിന് സമ്മാനിച്ചു.  റണ്‍വേപ്പിനുള്ള എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും മാഗ് വൈസ് പ്രസിഡന്റും ഡയമോണ്ട് സ്‌പോണ്‍സര്‍റും കൂടിയായ ഫാന്‍സിമോള്‍ പള്ളത്ത് മഠം സ്‌ട്രൈക്കേഴ്‌സ് ടീമിന് സമ്മാനിച്ചു.  ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാനുള്ള സന്ദീപ് തേവര്‍വളില്‍ സംഭാവന ചെയ്ത എംവിപി ട്രോഫിക്ക് നോയല്‍ ഷിബു (ഹൂസ്റ്റണ്‍ ചലഞ്ചേഴ്‌സ്) അര്‍ഹനായി.  ബെസ്റ്റ് ഓഫെന്‍സ്  ഫെല്‍മിന്‍ ജോസഫ് (ഹൂസ്റ്റണ്‍ ചലഞ്ചേഴ്‌സ്) ബെസ്റ്റ് ഡിഫന്‍സ് സാജന്‍ ജോണ്‍ (സി സി സ്‌ട്രൈക്കേഴ്‌സ്) ബെസ്റ്റ് സെറ്റര്‍  ജാസ്മിന്‍ സജിമോന്‍ ( സി സി സ്‌ട്രൈക്കേഴ്‌സ്) എന്നിവര്‍ അര്‍ഹരായി.

മാഗ് വോളിബോള്‍ ടൂര്‍ണ്ണമെന്റ് വന്‍ വിജയകരമാക്കുവാന്‍ സഹായിച്ചത് മെഗാ സ്‌പോണ്‍സര്‍ സന്ദീപ് തേവര്‍വലില്‍ പെറി ഹോംസ്, ഡയമണ്ട് സ്‌പോണ്‍സര്‍ ഫാന്‍സി മോള്‍ പള്ളത്തുമഠം, ഡയമണ്ട് സ്‌പോണ്‍സര്‍ വിജു വര്‍ഗീസ് മലയാളി എന്റര്‍ടൈമെന്റ് ടിവി, ഡയമണ്ട് സ്‌പോണ്‍സര്‍ തോമസ് വീഡണ്‍ റൂഫിംഗ്, ഗോള്‍ഡ് സ്‌പോണ്‍സര്‍ തോമസ് ജോര്‍ജ് സി പി എ, ഗോള്‍ഡ് സ്‌പോണ്‍സര്‍ മാത്യൂസ് ചാണ്ടപിള്ള ടി ഡബ്ലിയു എഫ് ജി ഇന്‍ഷുറന്‍സ്, ജോണ്‍ ഡബ്ലിയു വര്‍ഗീസ് പ്രോമന്റ് റിയലറ്റി & മോര്‍ഗേജ്, അജയ് തോമസ് & ഫാമിലി, സില്‍വര്‍ സ്‌പോണ്‍സര്‍ എക്‌സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവരായിരുന്നു.

മാഗ് സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ വിനോദ് ചെറിയാന്‍ എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും, പങ്കെടുത്ത ടീമുകള്‍ക്കും, മാഗ് ഭാരവാഹികള്‍ക്കും കൃതജ്ഞത അറിയിച്ചു. കൂടാതെ ഈ വര്‍ഷം നടത്തിയ മാഗിന്റെ ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ബാസ്‌ക്കറ്റ് ബോള്‍, സോക്കര്‍, വോളിബോള്‍ ടൂര്‍ണമെന്റുകള്‍ വന്‍ വിജയമായി നടത്തുവാന്‍ സഹായിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചു. ഈ വര്‍ഷം മാഗിന്റെ ആസ്ഥാനമായ കേരള ഹൗസില്‍  അത്യാധുനിക രീതിയില്‍ പണിത ക്രിക്കറ്റ് പിച്ചും ബാറ്റിംഗ് കേജും നമ്മുടെ ക്രിക്കറ്റ് കളിക്കുന്ന യുവ തലമുറക്ക് വളരെയധികം ഉപകാരപ്പെടും എന്നതില്‍ തര്‍ക്കമില്ല.  നമ്മുടെ യുവതലമുറയെ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷന്‍ ആയ മാഗിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ എല്ലാ വിഭാഗത്തിലും ഉള്ള സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകള്‍ മാഗ് ഈ വര്‍ഷം സംഘടിപ്പിച്ചിരുന്നു

Advertisment