കറുത്ത വർഗ്ഗക്കാരുടെ പിൻതലമുറയ്ക്കു $569 ബില്യൺ നൽകണമെന്നു കലിഫോണിയ സമിതി 

author-image
athira kk
New Update

783965കലിഫോണിയ : അടിമകളായിരുന്നവരുടെ പരമ്പരകൾക്കു കലിഫോണിയയിൽ $569 ബില്യൺ നഷ്ടപരിഹാരം നൽകേണ്ടതാണെന്നു അടിമത്തം, സംഘടിതമായ വർണ വെറി എന്നിവയെ കുറിച്ചു പഠനം നടത്തിയ പ്രത്യേക സമിതി കണ്ടെത്തി. 19ആം നൂറ്റാണ്ടിൽ യുഎസിൽ ഉണ്ടായിരുന്ന കറുത്ത വർഗ്ഗക്കാരുടെ പിൻതലമുറയ്ക്കു ആളൊന്നുക്ക് $223200 എന്ന നിരക്കിൽ കൊടുക്കേണ്ടതുണ്ട്. 1933 മുതൽ 1977 വരെ അവർക്കെതിരേ ഭവന വിവേചനം നടത്തിയതിനാണ് ഈ തുകയെന്നു ഒൻപതംഗ സമിതി പറഞ്ഞു.

Advertisment

publive-image

ഗവർണർ ഗവിൻ ന്യൂസം 2020 ൽ നിയമിച്ച സമിതി നടത്തിയ വിലയിരുത്തലിൽ കാണുന്ന നഷ്ടപരിഹാരം സമീപ കാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന സംഖ്യയാണ്.  പുനർനിർമാണം (Reconstruction) എന്നറിയപ്പെടുന്ന 1865-77 കാലഘട്ടത്തിൽ കറുത്ത വർഗക്കാർക്കു പുതിയ അവകാശങ്ങൾ നൽകാൻ തുടങ്ങിയ ശേഷം ഉണ്ടായ ഏറ്റവും ഭീമൻ നഷ്ടപരിഹാരം എന്നാണ് യൂണിവേഴ്സിറ്റി ഓഫ് കലിഫോണിയ പ്രഫസറും സമിതി അംഗവുമായ ജൊവാൻ സ്കോട്ട് ലെവിസ് 'ന്യു യോർക്ക് ടൈംസി'നോട് പറഞ്ഞത്.

ഭവന വിവേചനത്തിന്റെ പേരിലുള്ള നഷ്ടപരിഹാരം സമിതി ശുപാർശ ചെയ്യുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. കറുത്ത വർഗക്കാരുടെ ഭൂമി കൈയടക്കാൻ കുതന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. അവർക്കു പകരം ഭൂമി വാങ്ങാൻ സർക്കാർ നൽകി വന്ന പണം അവരുടെ നിക്ഷേപത്തേക്കാൾ വളരെ കുറവായിരുന്നു.
കൂട്ടമായി തടവിലിടൽ, അന്യായമായി ഭൂമി കൈയടക്കൽ, ആരോഗ്യ രക്ഷാ നിഷേധം എന്നിങ്ങനെ കറുത്ത വർഗക്കാർക്കെതിരെ മറ്റു നിരവധി അതിക്രമങ്ങളും നടന്നു.

സമിതിയുടെ അന്തിമ റിപ്പോർട്ട് അടുത്ത വര്ഷം പുറത്തു വരും. ശുപാർശ മാത്രമേ ആകുന്നുള്ളൂ അത്. സംസ്ഥാന നിയമസഭയാണ് അതിന്മേൽ തീരുമാനങ്ങൾ എടുക്കേണ്ടത്.

Advertisment