ഹ്യൂസ്റ്റൺ : ഹ്യുസ്റ്റണിലെ ജോർജ് ബുഷ് വിമാനത്താവളത്തിൽ രണ്ടു രാജ്യാന്തര ടെർമിനലുകളെ ബന്ധിപ്പിക്കുന്ന ടണൽ ഒരു കലാവിസ്മയമായി മാറി. ഇന്ത്യൻ അമേരിക്കൻ സമകാലീന-സമുദ്ര സംരക്ഷ കലാകാരി ജനവി മഹിംതുറ ഫോമ്സ്ബീ ആ ഇടനാഴിയെ കടൽക്കാഴ്ചകളുടെ അസാമാന്യ ദൃശ്യവിസ്മയമാക്കി.
ടെക്സസ് തീരത്തിനടുത്തു ആഴക്കടൽ സഞ്ചാരങ്ങളിലൂടെ കണ്ട കാഴ്ചകളാണ് ജനവിക്കു പ്രചോദനമായത്. ഹ്യുസ്റ്റൺ മേയറുടെ ഓഫീസിൽ ഏൽപിച്ച ശില്പനിർമാണം ഗാൽവെസ്റ്റനിലെ നാഷനൽ ഓഷ്യാനിക്ക് ആൻഡ് അറ്റ്‌മോസ്ഫെറിക് സാംക്ച്വറി അംഗീകരിച്ചിട്ടുണ്ട്.
ജലദേവതയുടെ അക്വേറിയസ് നക്ഷത്ര സമൂഹത്തിനു പ്രണാമം അർപ്പിച്ചു കൊണ്ടാണ് പേരിട്ടതെന്നു ജനവി പറയുന്നു. "ജലത്തിനു നമ്മളെ ഒന്നിപ്പിക്കാനുള്ള കഴിവുണ്ട്. ജലം നമ്മുടേതാണ്, നമുക്ക് എല്ലാവർക്കും വേണ്ടിയുള്ളതാണ്."
ജനവിയും ഇന്ത്യയിലേക്കു വിമാനം കയറുന്നത് ഈ ഇടനാഴി കടന്നാണ്. "ശാസ്ത്രവും കലയും തമ്മിലൊരു
പാലം പണിയണം എന്ന് ഞാൻ ആഗ്രഹിച്ചു. എക്കാലത്തെയും അപേക്ഷിച്ചു ഇപ്പോൾ നമ്മുടെയൊക്കെ കരുതൽ വേണ്ട സമുദ്രത്തിലെ ജീവിതം നമ്മുടെ അനിവാര്യ പ്രകൃതി വിഭവമാണെന്നു ചൂണ്ടിക്കാട്ടാൻ ഞാൻ ആഗ്രഹിക്കുന്നു."
കടലിന്റെ താരാട്ടു കേട്ടുറങ്ങുന്ന മുംബൈയിൽ ജനിച്ചു വളർന്ന ജനവി ഷിക്കാഗോയിലാണ് പഠിച്ചത്. ഇപ്പോൾ ഹ്യുസ്റ്റണിൽ ജീവിക്കുന്നു.