ഒട്ടാവ: വിദേശികളായ ജോലിക്കാരുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യത്ത് ജോലി ചെയ്യാന്‍ ക്യാനഡ അനുമതി നല്‍കും. ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ളവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.
/sathyam/media/post_attachments/rDhvUPcncq8Kfk7AVQni.jpg)
രാജ്യം നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കുത എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പരിഷ്കരണം നടപ്പാക്കുന്നത്. ഈ ജനുവരിയില്‍ തന്നെ പ്രാബല്യത്തില്‍ വരും.
ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള ജോലി ചെയ്യുന്നവരുടെ പങ്കാളികള്‍ക്ക് മാത്രമായിരുന്നു നേരത്തെ തൊഴില്‍ ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്.
പുതിയ നടപടിയിലൂടെ രണ്ടുലക്ഷത്തിലേറെ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് രാജ്യത്ത് ജോലി കണ്ടെത്താന്‍ സാധിക്കും. രണ്ടുവര്‍ഷത്തേക്കായിരിക്കും താത്കാലികമായി അനുമതി നല്‍കുക.