ചാള്‍സിന്റെ സ്ഥാനാരോഹണത്തിന് സെന്റ് എഡ്വേര്‍ഡ്സ് കിരീടം

author-image
athira kk
New Update

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ അടുത്ത വര്‍ഷം മേയ് 6ന് ബ്രിട്ടന്റെ രാജാവായി ഔദ്യോഗികമായി സ്ഥാനമേല്‍ക്കും. പ്രശസ്തമായ സെന്റ് എഡ്വേഡ്സ് കിരീടമായിരിക്കും ചടങ്ങില്‍ അദ്ദേഹത്തെ ധറിപ്പിക്കുക.

Advertisment

publive-image
ബ്രിട്ടിഷ് രാജകീയ ആഭരണങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മുന്തിയവല്‍പ്പെടുന്നതാണിത്. ഇതു സൂക്ഷിക്കുന്ന ടവര്‍ ഓഫ് ലണ്ടന്‍ കോട്ടയില്‍ നിന്ന് പുറത്തെടുത്തു കഴിഞ്ഞു. ചാള്‍സിന്റെ തലയുടെ അളവിനനുസരിച്ച് വലുപ്പത്തില്‍ വ്യത്യാസം വരുത്തും.

22 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച കിരീടത്തില്‍ 444 രത്നങ്ങളുണ്ട്. 12 പവിഴങ്ങള്‍, 7 വൈഡൂര്യങ്ങള്‍, 6 മരതകങ്ങള്‍, 37 പുഷ്യരാഗങ്ങള്‍, ഒരു മാണിക്യം തുടങ്ങിയവ ഉള്‍പ്പെടും.

1661ല്‍ ചാള്‍സ് രണ്ടാമന്റെ രാജ്യാഭിഷേകത്തിനാണ് ഈ കിരീടം ആദ്യമായി ഉപയോഗിച്ചത്. അതിനു മുന്‍പുള്ള രാജാക്കാന്‍മാരും രാജ്ഞിമാരും മെഡീവല്‍ ക്രൗണാണ് ചടങ്ങില്‍ ഉപയോഗിച്ചിരുന്നത്. ബ്രിട്ടിഷ് ആഭ്യന്തര യുദ്ധത്തിനു ശേഷം 1649ല്‍ അധികാരത്തില്‍ വന്ന ഒലിവര്‍ ക്രോംവെല്ലിന്റെ പാര്‍ലമെന്ററി സമിതി രാജമേധാവിത്വം നിരോധിക്കുകയും ഈ കിരീടം ഉരുക്കി നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ചാള്‍സ് രണ്ടാമനിലൂടെയാണു രാജത്വം ബ്രിട്ടനില്‍ തിരികെയെത്തിയത്.

ചാള്‍സ് രണ്ടാമന്റെ കിരീടധാരണത്തിനു ശേഷം രണ്ടു നൂറ്റാണ്ടിലധികം ഉപയോഗിക്കാതിരുന്ന സെന്റ് എഡ്വേഡ്സ് കിരീടം 1911ല്‍ ജോര്‍ജ് അഞ്ചാമന്റെ കിരീടധാരണത്തിലാണു പിന്നീട് ഉപയോഗിച്ചത്. 1953ല്‍ കിരീടധാരണവേളയില്‍ എലിസബത്ത് രാജ്ഞി ശിരസ്സില്‍ വച്ചതും ഇതേ കിരീടമാണ്.

Advertisment