New Update
ദോഹ: ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നതിന്റെ റെക്കോഡ് തിരുത്തി ഒലിവര്‍ ജിറൂഡ്. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിനെതിരേ ആദ്യ ഗോള്‍ നേടിയപ്പോള്‍ ജിറൂഡിന്റെ പേരിലുള്ള അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 52 ആയി.
Advertisment
116 മത്സരങ്ങളാണ് ജിറൂഡ് ഫ്രാന്‍സിനായി കളിച്ചിട്ടുള്ളത്. 123 മത്സരങ്ങളില്‍നിന്ന് 51 ഗോളുകള്‍ നേടിയ തിയറി ഒന്റിയുടെ പേരിലായിരുന്നു റെക്കോഡ്.
പട്ടികയില്‍ മൂന്നാമത് 42 ഗോളുകള്‍ നേടിയ അന്റോയിന്‍ ഗ്രിസ്മാനാണ്. മിഷേല്‍ പ്ളാറ്റിനി (41 ഗോള്‍), കരീം ബെന്‍സേമ (37 ഗോള്‍) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.