New Update
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റതായി റിപ്പോര്‍ട്ട്. മോസ്കോയിലെ ഔദ്യോഗിക വസതിയിലാണ് സംഭവം.
Advertisment
വീഴ്ചയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായെന്നും സൂചന. വീണ ഉടനെത്തന്നെ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഹായത്തിനെത്തി.
തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യസഹായം നല്‍കി. പുടിന് വയറിനെയും കുടലിനെയും ബാധിക്കുന്ന അര്‍ബുദം സ്ഥിരീകരിച്ചിരുന്നതായും സൂചനയുണ്ട്. പാര്‍ക്കിന്‍സണ്‍ രോഗവും പിടിപെട്ടിട്ടുണ്ടെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
വീട്ടില്‍വെച്ച് വഴുതിവീഴലിനെ പ്രതിരോധിക്കുന്ന ചെരുപ്പുകളാണ് പുടിന്‍ ധരിക്കാറുള്ളത്.