സ്നോഡനും അസാന്‍ജിനും മാപ്പ് കൊടുക്കണമെന്ന് ട്വിറ്റര്‍ സര്‍വേ

author-image
athira kk
New Update

ന്യൂയോര്‍ക്: എഡ്വേഡ് സ്നോഡനും ജൂലിയന്‍ അസാന്‍ജിനും യുഎസ് സര്‍ക്കാര്‍ മാപ്പ് കൊടുക്കണമെന്ന് ഇതു സംബന്ധിച്ച് ട്വിറ്റര്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു.

Advertisment

publive-image

5,60,000 പേര്‍ അഭിപ്രായം പറഞ്ഞതില്‍ 79.8 ശതമാനവും മാപ്പുനല്‍കണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ഇന്റര്‍നെറ്റ് വിവരങ്ങളും ഫോണ്‍ സംഭാഷണവും ചോര്‍ത്തുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയ സ്നോഡന് റഷ്യ അഭയവും പൗരത്വവും നല്‍കിയിരുന്നു.

അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് വിക്കിലീക്സ് സഹ സ്ഥാപകന്‍ അസാന്‍ജ് ലോകശ്രദ്ധ നേടിയത്.

Advertisment