ബര്‍ലിന്‍: യൂറോപ്യന്‍ കോടതി ഇന്ന് ജന്മദിനം ആഘോഷിക്കുന്നു. കോടതി സ്ഥാപിതമായിട്ട് കൃത്യം 70 വര്‍ഷമായി, ഏകദേശം 450 ദശലക്ഷം ആളുകള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഇസിജെയിലെ ജഡ്ജിമാര്‍ ശ്രമിക്കുന്നു.
/sathyam/media/post_attachments/9cLl8av4r3sTkdZMy5rY.jpg)
യൂറോപ്യന്‍ കോടതി ഈ ദിവസങ്ങളില്‍ അതിന്റെ 70~ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതിന്റെ സ്വാധീനം നിരന്തരം വളരുകയാണ്, എന്നാല്‍ അതേ സമയം വ്യക്തിഗത അംഗരാജ്യങ്ങളും അതിന്റെ അധികാരത്തെ വെല്ലുവിളിക്കുന്നതും ഏറെ ശ്രദ്ധേയമാണ്.
ലുക്സംബുര്‍ഗിലാണ് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്ററിസിന്റെ ആസ്ഥാനം. ബല്‍ജിയംകാരന്‍ ഡോ.കോയിന്‍ ലെനാര്‍ട്ട്സ്, ഇസിജെയുടെ പ്രസിഡന്റ്
ലുക്സംബര്‍ഗിലെ കിര്‍ഷ്ബുര്‍ഗ് പീഠഭൂമിയില്‍ ഒരു കാലത്ത് ലളിതമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമായ കെട്ടിടം ഇപ്പോള്‍ യൂറോപ്യന്‍ നിയമത്തിന്റെ ശക്തമായ കേന്ദ്രമായി വളര്‍ന്നിരിക്കുകയാണ്.
2,200~ലധികം ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നു, അവരില്‍ 600~ലധികം പേര്‍ പ്രമാണങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ചര്‍ച്ചകള്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. യൂറോപ്യന്‍ യൂണിയന്റെ പരമോന്നത കോടതിയാണ് ഇത്. ഏകദേശം 450 ദശലക്ഷം യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് 24 ഔദ്യോഗിക ഭാഷകളില്‍ നീതി നിര്‍വ്വഹിക്കുന്നു. കൂടാതെ കേസുകളുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോടതി സ്ഥാപിതമായതിനു ശേഷം, 42,000 വിധികളും ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ബ്രെക്സിറ്റും കൊറോണയും മാത്രമാണ് വികസനത്തെ കുറച്ച് മന്ദഗതിയിലാക്കിയത്.