ഒട്ടാവ: കാനഡയില്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് നടപ്പിലാക്കുന്നു. ഇതനുസരിച്ച് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ള വിദേശികളായ ജോലിക്കാരുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുമെന്ന് കനേഡിയന്‍ ഇമിഗ്രേഷന്‍, റഫ്യൂജി, പൗരത്വം മന്ത്രി സീന്‍ ഫ്രേസര്‍ അറിയിച്ചു. പുതിയ നയപ്രകാരം 2023 ജനുവരി മുതല്‍ നടപ്പിലാവുന്ന ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ള ജോലിക്കാരുടെ പങ്കാളികള്‍ക്കും മക്കള്‍ക്കും കാനഡയില്‍ തൊഴില്‍ ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.രാജ്യമനുഭവിക്കുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് കനേഡിയന്‍ സര്‍ക്കാരിന്റെ ഈ നീക്കം.
ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള ജോലി ചെയ്യുന്നവരുടെ പങ്കാളികള്‍ക്ക് മാത്രമായിരുന്നു നേരത്തെ കൊനഡയില്‍ താഴില്‍ ചെയ്യാന്‍ അനുമതി ഉണ്ടായത്. ഇതാണ് ഇപ്പോള്‍ മാറ്റിയെഴുതിയിരിയ്ക്കുന്നത്.
പുതിയ നടപടിയിലൂടെ രണ്ടുലക്ഷത്തിലേറെ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് രാജ്യത്ത് ജോലി കണ്ടെത്താന്‍ സാധിക്കും.
രണ്ടു വര്‍ഷത്തേക്കായിരിക്കും താത്കാലികമായി അനുമതി നല്‍കുക.
വിജയകരമായ നടത്തിപ്പിനായി മൂന്ന് ഘട്ടങ്ങളിലായിട്ടായിരിക്കും നിര്‍ദ്ദേശം നടപ്പിലാക്കുക. കാനഡയില്‍ വിദേശികള്‍ക്ക് ഏത് തൊഴിലുടമയുടെ കീഴിലും ജോലി ചെയ്യാന്‍ അവസരം നല്‍കുന്നതാണ് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ്.വിദേശത്ത് പഠനവും കുടിയേറ്റവും തൊഴിലും മോഹിക്കുന്ന മലയാളികള്‍ക്ക് ഇത് ശുഭകരമായ അവസരമാണ് കൈവരുന്നത്. 10 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഭാവിയില്‍ ഉണ്ടാവുമെന്ന് കഡേിയന്‍ തൊഴില്‍ മന്ത്രാലയം ഈ വര്‍ഷം സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു.
അതുപോലെ തന്നെ 4.5 ലക്ഷം പേര്‍ക്കാണ് ഈ വര്‍ഷം പി.ആര്‍ നല്‍കിവരുന്നത്. ഭാഷാ പ്രശ്നം അതായത് ഐഇഎല്‍ടിഎസ് വേണമെന്ന നിബന്ധനയുള്ളതിനാല്‍ ഈ കടമ്പ കടന്നുവേണം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കാന്‍.
കൂടുതല്‍ അന്താരാഷ്ട്ര യുവാക്കളെ കാനഡയില്‍ ജോലി ചെയ്യാനും കാനഡ സര്‍ക്കാര്‍ അനുവദിക്കുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാവുന്നത്. 2016 ന് ശേഷം കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുടെ ഒഴുക്കുണ്ടായത് ഇന്ത്യയില്‍ നിന്നാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കുടിയേറിയവരില്‍ 30 ശതമാനവും ഇന്ത്യക്കാരാണ്. നിലവില്‍ ഇന്ത്യന്‍ വേരുകളുള്ള 14 ലക്ഷം പേരുണ്ട് കാനഡയില്‍. കഴിഞ്ഞ വര്‍ഷം മാത്രം കുടിയേറ്റക്കാരായി കാനഡ സ്വീകരിച്ചത് 1,28,000 ഇന്ത്യക്കാരെയാണ്. സ്ഥലവിസ്തൃതി കൊണ്ട് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ കാനഡയുടെ പ്രഫഷണല്‍ മേഖലയെ കൂടാതെ നിര്‍മ്മാണം, ശാസ്ത്രരംഗം, സാങ്കേതിക സേവനം, ഗതാഗതം, വെയര്‍ ഹൗസിങ്, ധനകാര്യം ഇന്‍ഷുറന്‍സ്, വിനോദം റിക്രിയേഷന്‍, റിയല്‍ എസ്റേററ്റ് എന്നീ മേഖലകളിലാണ് അവസരങ്ങള്‍ ഏറെയുള്ളത്.
2023 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നയപ്രകാരം
കാനഡ പുതിയ വര്‍ഷത്തില്‍ പുതിയ "സെലക്ഷന്‍ ടൂളുകള്‍" നടപ്പിലാക്കാനും പദ്ധതിയുണ്ട്. ഇതാവട്ടെ ഇമിഗ്രേഷന്‍ സിസ്ററത്തെ മികച്ച ടാര്‍ഗെറ്റ് മേഖലകളായ ആരോഗ്യ സംരക്ഷണം, നിര്‍മ്മാണം എന്നിവയെ സഹായിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി സീന്‍ ഫ്രേസര്‍ പറഞ്ഞു.
പുതിയ സംവിധാനത്തെക്കുറിച്ച് ഫ്രേസര്‍ വിശദമാക്കുമ്പോള്‍ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന് ഇത് "കൂടുതല്‍ വേഗതയേറിയതും വഴക്കമുള്ളതുമായ മാര്‍ഗ്ഗം" നല്‍കുമെന്ന് പറഞ്ഞു. 2023~ല്‍ 4,65,000 സ്ഥിരതാമസക്കാരും 2025~ല്‍ 4,85,000, 2025~ല്‍ 5,00,000 എന്നിങ്ങനെയാണ് രാജ്യത്തെ ഏറ്റവും പുതിയ ഇമിഗ്രേഷന്‍ ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയേക്കാള്‍ 5,00,000 എണ്ണം കൂടുതലാണ്, ഇത് 4,47,055 പുതുമുഖങ്ങളെയും ലക്ഷ്യമിട്ടുള്ളതാണ്.
പുതിയ സംവിധാനം "കാനഡയില്‍ ആവശ്യക്കാരുള്ള കഴിവുകളുള്ള" പുതുമുഖങ്ങളെ ആകര്‍ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു, "പ്രത്യേകിച്ച് ഞങ്ങളുടെ ആരോഗ്യ പരിപാലന സംവിധാനത്തില്‍ സമ്മര്‍ദ്ദം ചെലുത്താനും കനേഡിയന്‍മാര്‍ക്ക് കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാനും സഹായിക്കാന്‍ പോകുന്ന തൊഴിലാളികള്‍, പ്രൊഫഷണലുകള്‍ക്കടക്കം നിരവധി വിദേശികള്‍ക്ക് ഇതോടെ ജോലി ലഭിക്കും. അപേക്ഷകരുടെ എണ്ണത്തില്‍ 20% വര്‍ദ്ധനവോടെ 2023 ഇന്റര്‍നാഷണല്‍ എക്സ്പീരിയന്‍സ് കാനഡ (IEC) പ്രോഗ്രാം ആരംഭിച്ചു. അപേക്ഷകര്‍ക്ക് 2023 ജനുവരി 9 മുതല്‍ അപേക്ഷിക്കാം. കൂടുതല്‍ അന്താരാഷ്ട്ര യുവാക്കളെ കാനഡയില്‍ ജോലി ചെയ്യാനും യാത്ര ചെയ്യാനും അനുവദിക്കുന്നതിലൂടെ, ടൂറിസം വ്യവസായത്തില്‍ ഉള്‍പ്പെടുന്ന തൊഴിലുടമകള്‍ക്ക് ആവശ്യമായ തൊഴിലാളികളെ കണ്ടെത്താന്‍ കാനഡ സര്‍ക്കാര്‍ സഹായിക്കുന്നു. അപേക്ഷകര്‍ക്ക് 2023 ജനുവരി 9 മുതല്‍ അപേക്ഷിക്കാം.
കാനഡയുടെ പങ്കാളി രാജ്യങ്ങളില്‍ നിന്നുള്ള പ്രത്യേകിച്ച് ഇന്‍ഡ്യാക്കാരായ യുവാക്കളെ 2 വര്‍ഷം വരെ കാനഡയില്‍ ജോലി ചെയ്യാനും യാത്ര ചെയ്യാനും അനുവദിക്കുന്ന IEC പ്രോഗ്രാമിലൂടെ 36 രാജ്യങ്ങളുമായും വിദേശ പ്രദേശങ്ങളുമായും കാനഡയ്ക്ക് യുവജന മൊബിലിറ്റി ക്രമീകരണങ്ങളുണ്ട്. രാജ്യത്തിനനുസരിച്ച് 18 മുതല്‍ 35 വരെയാണ് പ്രായപരിധി.
പ്രോഗ്രാമിന് കീഴില്‍ 3 വിഭാഗത്തിലുള്ള പങ്കാളിത്തമുണ്ട്.
വര്‍ക്കിംഗ് ഹോളിഡേയില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ യാത്രകളെ പിന്തുണയ്ക്കുന്നതിനായി ആതിഥേയരാജ്യത്ത് എവിടെയും ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഒരു ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും.
ഇന്റര്‍നാഷണല്‍ കോ~ഓപ്പ് (ഇന്റേണ്‍ഷിപ്പ്) പങ്കാളികള്‍ക്ക് ഒരു തൊഴിലുടമ~നിര്‍ദ്ദിഷ്ട വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നു, അത് വിദ്യാര്‍ത്ഥികളെ അവരുടെ പഠനമേഖലയില്‍ ടാര്‍ഗെറ്റുചെയ്ത അനുഭവം നേടാന്‍ അനുവദിക്കുന്നു.യുവ പ്രൊഫഷണലുകള്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ പഠന മേഖലയിലോ കരിയര്‍ പാതയിലോ ഉള്ള ടാര്‍ഗെറ്റുചെയ്ത, പ്രൊഫഷണല്‍ തൊഴില്‍ അനുഭവം നേടുന്നതിന് തൊഴിലുടമ~നിര്‍ദ്ദിഷ്ട വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. യുവാക്കള്‍ക്ക് വിദേശത്ത് നിന്ന് വന്ന് അര്‍ത്ഥവത്തായ ജോലിയും ജീവിതാനുഭവങ്ങളും ഇവിടെ ലഭിക്കുമ്പോള്‍ കാനഡ പ്രയോജനപ്പെടും.