റഷ്യന്‍ എണ്ണയുടെ വില കുറയ്ക്കാന്‍ ജി7

author-image
athira kk
New Update

ലണ്ടന്‍: റഷ്യന്‍ എണ്ണയുടെ വില പിടിച്ചു നിര്‍ത്താന്‍ ജി7 രാജ്യങ്ങളുടെ തീരുമാനം. യൂറോപ്യന്‍ യൂണിയനും ഓസ്ട്രേലിയയും തുടങ്ങിവച്ച നീക്കത്തിന് ജി7 രാജ്യങ്ങളും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

Advertisment

publive-image

റഷ്യന്‍ എണ്ണയ്ക്ക് ബാരലിന് പരമാവധി 60 ഡോളറായി പരിമിതപ്പെടുത്താനാണ് ശ്രമം. നിലവില്‍ ഇത് 85 ഡോളറാണ്.

കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.കെ, യു.എസ് എന്നീ രാജ്യങ്ങള്‍ ഈ തീരുമാനത്തോടു സഹകരിക്കുന്നു. യൂറോപ്യന്‍ യൂനിയന്‍ ഡിസംബര്‍ അഞ്ചുമുതല്‍ റഷ്യന്‍ ക്രൂഡോയിലിന് വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ട്.

അതേസമയം, വിലനിയന്ത്രണം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കില്ലെന്നാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ, ചൈന തുടങ്ങിയ മറ്റു വിപണിയില്‍ വില്‍പന നടത്തി പിടിച്ചുനില്‍ക്കാനാണ് റഷ്യയുടെ നീക്കം.

ഡിസംബര്‍ അഞ്ചിന് യൂറോപ്യന്‍ യൂനിയന്റെ ഉപരോധം നിലവില്‍വന്നാലും ഇന്ത്യ റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തുടരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഉപരോധം ആരംഭിച്ചശേഷം റഷ്യ ഇന്ത്യക്ക് കുറഞ്ഞ വിലയില്‍ ക്രൂഡോയില്‍ വില്‍ക്കുന്നുണ്ട്.

 

Advertisment