ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ഭവന പ്രതിസന്ധിയുടെയും മറ്റും പശ്ചാത്തലത്തില്‍ സെമി-ഡിറ്റാച്ച്ഡ് വീടുകളുടെ നിര്‍മ്മിതി ഉപേക്ഷിക്കണമെന്ന് വിദഗ്ധര്‍.പാര്‍പ്പിടത്തിന്റെയും കാലാവസ്ഥയുടെയും ഇരട്ട പ്രതിസന്ധികളാണ് രാജ്യം നേരിടുന്നത്. ഈ ഘട്ടത്തില്‍ ഡിറ്റാച്ച്ഡ് -സെമി ഡിറ്റാച്ച്ഡ് പ്രോപ്പര്‍ട്ടികള്‍ നിര്‍മ്മിക്കുന്നത് കുറയ്ക്കണമെന്ന ഉപദേശമാണ് വിദഗ്ധര്‍ നല്‍കുന്നത്.
/sathyam/media/post_attachments/EyqFzvSY9efqIlYukRGT.jpg)
2022ന്റെ രണ്ടാം പാദത്തില്‍ 7,654 പുതിയ വീടുകളാണ് പുതിയതായി നിര്‍മ്മിച്ചതെന്നാണ് സി എസ് ഒ പറയുന്നത്.അവയില്‍ മിക്കതും സെമി-ഡിറ്റാച്ച്ഡ് വീടുകളാണ്.അഞ്ചും ആറും ബഡ് റൂമുകളുള്ള എക്സിക്യൂട്ടീവ് ഹോമുകളാണ് ഏറെയും. എന്തിനാണ് അവ നിര്‍മ്മിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു..ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമാണ് ഓരോ വീട്ടിലുമുള്ളത്. 1970കളിലെ നാല് റൂമുകളുള്ള സെമി ഡിറ്റാച്ച്ഡ് റൂം എന്ന ആശയമാണ് ഇപ്പോഴും പലരുടെയും മനസ്സില്‍. ശരിയ്ക്കും അതിന്റെ ആവശ്യമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പബ്ലിക് അമിനിറ്റീസും പബ്ലിക് സര്‍വ്വീസുകളും പബ്ലിക് ട്രാന്‍സ്പോര്‍ട്ട് എന്നിവയുടെയൊക്കെ ഉപയോഗം കണക്കിലെടുക്കുമ്പോള്‍ നഗരങ്ങളിലും മറ്റും ടെറസ് വീടുകളും അപ്പാര്‍ട്മന്റുകളുമൊക്കെയാണ് നല്ലത്.
ഡബ്ലിനിലുടനീളം മനോഹരമായ പഴയ, വിക്ടോറിയന്‍, ജോര്‍ജിയന്‍ കാലഘട്ടത്തിലെ ടെറസു വീടുകള്‍ കാണാനാകും.ആധുനിക ഡ്യൂപ്ലെക്‌സ് വീടുകള്‍ നിര്‍മ്മിക്കുന്നതും വളരെ നല്ല ആശയമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഡിറ്റാച്ച്ഡ് ഹൗസുകളുടെ ഹീറ്റിംഗിന് കൂടുതല്‍ എനര്‍ജി ആവശ്യമാണ്.നിര്‍മ്മാണ വ്യവസായത്തിന് മാറുന്ന സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടി വരുമെന്നും ഐറിഷ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ ചീഫ് എക്സിക്യൂട്ടീവ് പാറ്റ് ബാരി പറയുന്നു.