ഡബ്ലിന്‍ : ഇലക്ട്രിക് വാഹനങ്ങളുടെ കടന്നുകയറ്റത്തില്‍ അയര്‍ലണ്ടില്‍ പെട്രോള്‍,ഡീസല്‍ കാറുകളുടെ എണ്ണം കുറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയെന്നു മാത്രമല്ല 2022ല്‍ ആദ്യമായി പെട്രോള്‍, ഡീസല്‍ കാറുകളെ മറികടന്ന് പരിസ്ഥിതി സൗഹൃദ ബദല്‍ കാറുകള്‍ മേല്‍ക്കൈയ്യും നേടി.
/sathyam/media/post_attachments/QaR5OeGnif6dzTzr4jUX.jpg)
പുതിയ കാര്‍ രജിസ്ട്രേഷനുകളില്‍ 30.2% പെട്രോള്‍ കാറുകളും 26.8% വരുന്ന ഡീസല്‍ കാറുകളുമാണുള്ളത്. ഇലക്ട്രിക് വാഹനങ്ങള്‍, ഹൈബ്രിഡുകള്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡുകള്‍ എന്നിവ ചേര്‍ന്ന് വിപണി വിഹിതത്തിന്റെ 41%വും കൈയ്യടക്കി.
ഈ വര്‍ഷം ഇതുവരെ, 15,591 പുതിയ ഇലക്ട്രിക് കാറുകളാണ് രജിസ്റ്റര്‍ ചെയ്തത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 83% വര്‍ധനവാണിത്. നവംബറില്‍ 343 പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 190 കാറുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
പുതിയ കാറുകളുടെ രജിസ്ട്രേഷനില്‍ കഴിഞ്ഞ വര്‍ഷം 12.3% കുറവുണ്ടായെന്ന് സൊസൈറ്റി ഓഫ് ഐറിഷ് മോട്ടോര്‍ ഇന്‍ഡസ്ട്രിയുടെ (സിമി) കണക്കുകള്‍ പറയുന്നു.എന്നാല്‍ ഈ വര്‍ഷം രജിസ്ട്രേഷനുകളില്‍ 2021നെ അപേക്ഷിച്ച് നേരിയ (0.47%) വര്‍ധനവുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും 2019ല്‍ പ്രീ കോവിഡ് കാലത്തെ അപേക്ഷിച്ച് 10% പിന്നിലാണ്.
2021 നവംബറിന് ശേഷം 14.6% വര്‍ദ്ധിച്ചിട്ടും ഈ വര്‍ഷം ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിളുകളുടെ (എല്‍ സി വി) എണ്ണം 18% ഹെവി ഗുഡ്‌സ് വെഹിക്കിളുകളുടേത് 8.7%വും കുറഞ്ഞു. 2021 നവംബര്‍ മുതലുള്ള കാലയളവില്‍ 31.2%മാണ് കുറഞ്ഞത്.യൂസ്ഡ് കാര്‍ ഇറക്കുമതിയിലും കാര്യമായ കുറവുണ്ടായി.കഴിഞ്ഞ വര്‍ഷം ഈ സമയത്തേക്കാള്‍ നാലിലൊന്ന് (26.6%)കുറവാണുണ്ടായത്.
എസ് ഇ എ ഐ ഗ്രാന്റ് സ്‌കീമിന്റെ പിന്തുണയും ഇലക്ട്രിക്കിലേക്ക് മാറാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് വിപണിയിലെ ഈ മാറ്റത്തിന് കാരണമെന്ന് സിമിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ടോം കുല്ലന്‍ പറഞ്ഞു