ഡബ്ലിന്‍ : ഇന്ത്യയില്‍ നിന്നുള്ള 326 പേരുള്‍പ്പടെ 3300 പേര്‍ക്ക് അയര്‍ലണ്ട് പുതുതായി പൗരത്വം നല്‍കും. കൗണ്ടി കെറിയിലെ കില്ലര്‍ണിയില്‍ ഇന്നും നാളെയുമായാണ് പൗരത്വദാന ചടങ്ങുകള്‍ നടക്കുന്നത്.റിട്ട.ഹൈക്കോടതി ജഡ്ജി ബ്രയാന്‍ മക്മഹോണും റിട്ട.ജഡ്ജി പാഡി മക്മഹോണും പൗരത്വ ദാന ചടങ്ങുകളില്‍ അധ്യക്ഷരാകും.
/sathyam/media/post_attachments/D070PS5Z4HqEkk6WR5Pf.jpg)
നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (Inec Arena) നടക്കുന്ന നാല് ചടങ്ങുകളില്‍, 130ലധികം രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് നാചുറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.അവര്‍ വിശ്വാസ പ്രതിജ്ഞയുമെടുക്കും.
യുകെ-375, പാകിസ്ഥാന്‍-282, പോളണ്ട്-170,സിറിയന്‍ അറബ് റിപ്പബ്ലിക്ക്-159 , ബ്രസീല്‍ -158, നൈജീരിയ-154, റൊമാനിയ-150, യു എസ് 102, ഫിലിപ്പൈീന്‍സ് 95 എന്നിങ്ങനെയും ആളുകള്‍ക്ക് പൗരത്വം ലഭിക്കും.പാക്കിസ്ഥാനില്‍ നിന്നും സിറിയയില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ക്ക് പൗരത്വം ലഭിക്കുന്ന അവസരം കൂടിയാണിത്. ഇത് വരെ അയര്‍ലണ്ടില്‍ നടന്നിട്ടുള്ള പൗരത്വ ദാന ചടങ്ങുകളിലെല്ലാം ഇന്ത്യാക്കാര്‍ക്ക് ശരാശരി പത്തു ശതമാനം പ്രാതിനിധ്യമാണ് ലഭിച്ചുവരുന്നത്.അത് ഇത്തവണയും തുടര്‍ന്നു .
ഐറിഷ് ഭരണഘടന പ്രകാരമുള്ള മൗലികാവകാശങ്ങള്‍ ആസ്വദിക്കാനും ഭരണഘടനാ റഫറണ്ടത്തില്‍ വോട്ടുചെയ്യാനും ഐറിഷ് പാസ്‌പോര്‍ട്ട് നേടാനും യാത്ര ചെയ്യാനും.തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമെല്ലാമുള്ള അവസരമാണ് പൗരത്വം നല്‍കുന്നതെന്ന് മന്ത്രി ജെയിംസ് ബ്രൗണ്‍ പറഞ്ഞു.
വൈവിധ്യത്തിന്റെയും ഓപ്പണ്‍നെസ്സിന്റെയും വിളയിടമാണ് അയര്‍ലണ്ടെന്ന് മന്ത്രി ആന്‍ റാബിറ്റും വ്യക്തമാക്കി.വിവിധ സംസ്‌കാരങ്ങളും ചരിത്രവും പാരമ്പര്യവും പങ്കുവെയ്ക്കുന്നതിലൂടെ അയര്‍ലണ്ട് കൂടുതല്‍ സമ്പന്നമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.