കൊറോണവൈറസ് മനുഷ്യനിര്‍മിതമെന്ന് വീണ്ടും വെളിപ്പെടുത്തല്‍

author-image
athira kk
New Update

ലണ്ടന്‍: ലോകത്തെ മുഴുവന്‍ മാറ്റിമറിച്ച കോവിഡ്~19 ബാധയ്ക്കു കാരണമായ സാര്‍സ്~കോവി~2 കൊറോണവൈറസ് മനുഷ്യനിര്‍മിതം തന്നെയെന്ന് വീണ്ടും വെളിപ്പെടുത്തല്‍.
publive-image
ചൈനയിലെ വുഹാന്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ (ഡബ്ള്യു.ഐ.വി.) നിന്നു തന്നെയാണിതു ചോര്‍ന്നതെന്ന് അവിടെ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ് ആണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisment

നിലവില്‍ യുഎസ് ആസ്ഥാനമായാണ് ഹഫ് പ്രവര്‍ത്തിക്കുന്നത്. 'ദ് ട്രൂത്ത് എബൗട്ട് വുഹാന്‍' എന്ന പുസ്തകത്തിലാണ് അദ്ദേഹം വുഹാന്‍ ലാബിനെതിരേ രൂക്ഷമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. യു.എസ്. സര്‍ക്കാരിന്റെ സഹായത്തോടെയാണ് വുഹാന്‍ ലാബില്‍ കൊറോണ വൈറസുകളെക്കുറിച്ചു ഗവേഷണം നടത്തിവന്നിരുന്നതെന്നും പുസ്തകത്തില്‍ പറയുന്നു.

വൈറസ് പൊട്ടിപ്പുറപ്പെട്ട അന്നുതന്നെ ഇത് ലാബിലുണ്ടാക്കിയതാണെന്ന് ചൈനയ്ക്ക് അറിയാമായിരുന്നുവെന്ന് ഹഫ് പറയുന്നു. അപകടകരമായ ജൈവസാങ്കേതികവിദ്യ ചൈനയ്ക്കു കൈമാറിയതില്‍ യു.എസ്. സര്‍ക്കാരും കുറ്റക്കാരാണെന്ന് ഹഫ് പറയുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സന്നദ്ധസംഘടനയായ 'ഇക്കോഹെല്‍ത്ത് അലയന്‍സി'ന്റെ മുന്‍ വൈസ് പ്രസിഡന്റാണ് ഹഫ്. യു.എസ്. സര്‍ക്കാരിന്റെ വൈദ്യശാസ്ത്ര ഗവേഷണ ഏജന്‍സിയായ നാഷണല്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹായധനത്തോടെ വവ്വാലുകളിലെ കൊറോണ വൈറസുകളെപ്പറ്റി പഠിക്കുന്ന സംഘടനയാണ് ഇക്കോഹെല്‍ത്ത് അലയന്‍സ്. ഭാവിയില്‍ മനുഷ്യരുള്‍പ്പെടെയുള്ള ജീവികളെ ബാധിക്കാനിടയുള്ള വൈറസുകളെ ലാബില്‍ ഉണ്ടാക്കാനും അവ ബാധിച്ചാല്‍ എങ്ങനെ നേരിടാമെന്നു പഠിക്കാനും വര്‍ഷങ്ങളായി ഇക്കോഹെല്‍ത്ത് അലയന്‍സ് വുഹാന്‍ ലാബിനെ സഹായിക്കുന്നുണ്ട്.

Advertisment