പാരിസ്: ലോക പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ ഡൊമിനിക് ലാപ്പിയര്‍ അന്തരിച്ചു. 91 വയസായിരുന്നു അദ്ദേഹത്തിന്. ലാറി കോളിന്‍സുമായി ചേര്‍ന്ന് ലാപ്പിയര്‍ എഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പുസ്തകം വഴിയാണ് ഇന്ത്യയില്‍ പ്രശസ്തനായത്.
/sathyam/media/post_attachments/llxdNX6y1xL01ZdqMSsw.jpg)
ലളിതമായ ഭാഷയിലൂടെ ചരിത്രത്തെ വായനക്കാരുടെ മനസ്സില്‍ കുടിയിരുത്തിയ എഴുത്തുകാരനാണ് ലാപ്പിയര്‍. ദ സിറ്റി ഓഫ് ജോയ് എന്ന പേരില്‍ കോല്‍ക്കത്ത പശ്ചാത്തലമാക്കി എഴുതിയ പുസ്തകവും അതി പ്രശസ്തമാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും അധികാര കൈമാറ്റത്തെയും കുറിച്ചുള്ളതാണ് ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പുസ്തകം. 1975ലാണ് ഇത് പുറത്തിറങ്ങുന്നത്. ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ പുസ്തകമാണിത്.
2008ല്‍ ലാപിയറെ ഇന്ത്യ പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. ഇന്ത്യയെ അഗാധമായി ഇഷ്ടപ്പെട്ടിരുന്ന ലാപിയറുടെ സിറ്റി ഓഫ് ജോയ് എന്ന ബെസ്ററ് സെല്ലറിനെ അവബംലിച്ച് അവംലംബിച്ച് ഒരു സിനിമയും പുറത്തിറങ്ങിയിരുന്നു.
ഈസ് പാരിസ് ബേണിങ്, ഓര്‍ ഐ വില്‍ ഡ്രസ്സ് യു ഇന്‍ മോണിങ്, ഓ ജറൂസലം, ദി ഫിഫ്ത്ത് ഹോഴ്സ്മാന്‍, ഈസ് ന്യൂയോര്‍ക്ക് ബേണിങ് എന്നീ പുസ്തകങ്ങള്‍ അഞ്ചുകോടി കോപ്പികളാണ് വിറ്റത്.
ലോകത്തെ ഞെട്ടിച്ച 1984ലെ ഭോപാല്‍ വാതക ദുരന്തം ദൃക്സാക്ഷികളുടെ വാക്കുകളിലൂടെ അടയാളപ്പെടുത്തിയ 'ഫൈവ് പാസ്ററ് മിഡ്നൈറ്റ് ഇന്‍ ഭോപാല്‍' എന്ന കൃതിയും അതിപ്രശസ്തമാണ്. ലാപിയറും ജാവിയര്‍ മോറോയും ചേര്‍ന്നാണ് ഈ പുസ്തകം എഴുതിയത്. 1990കളില്‍ ലാപിയര്‍ മൂന്നു വര്‍ഷം ഭോപാലില്‍ താമസിച്ച് ഗവേഷണം നടത്തിയാണ് പുസ്തകം തയാറാക്കിയത്. ഇതില്‍നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം വാതക ദുരന്തത്തിലെ ഇരകള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ഭോപാലില്‍ ആശുപത്രി സ്ഥാപിച്ചു. ൈ്രപമറി സ്കൂളും നിര്‍മിച്ചു.
തന്റെ വരുമാനവും വായനക്കാരുടെ സംഭാവനയും വിനിയോഗിച്ച് ഡൊമിനിക് ലാപിയര്‍ ലക്ഷക്കണക്കിന് ക്ഷയരോഗികള്‍ക്കും കുഷ്ഠ രോഗികള്‍ക്കും ചികിത്സ ഒരുക്കിയിരുന്നു. ഇതിനായി സ്ഥാപിച്ച പ്രസ്ഥാനത്തിന് സിറ്റി ഓഫ് ജോയ് എന്നു തന്നെയാണ് അദ്ദേഹം പേരു നല്‍കിയിരുന്നത്.