മോസ്കോ: രണ്ടു മാസം മുന്‍പ് സ്ഫോടനത്തില്‍ തകര്‍ന്ന കെര്‍ച്ച് പാലത്തിന്റെ പുനര്‍നിര്‍മാണ് റഷ്യ പൂര്‍ത്തിയാക്കി. പുതിയ പാലത്തിലൂടെ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ കാറോടിക്കുകയും ചെയ്തു.
/sathyam/media/post_attachments/1DVgpzU4Rkvrux1E7X7G.jpg)
ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാലമാണ് യുദ്ധത്തിനിടെ തകര്‍ന്നത്. വെറും രണ്ടു മാസം കൊണ്ടാണ് ഇതു പുനര്‍നിര്‍മിച്ചിരിക്കുന്നത്.
2014ല്‍ റഷ്യ യുക്രെയ്നില്‍നിന്നു പിടിച്ചെടുത്ത ക്രിമിയയിലേക്കു ഗതാഗത്തിനായി 2018ല്‍ തുറന്നതാണു 19 കിലോമീറ്റര്‍ നീളമുള്ള പാലം. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലമാണിത്.