ഇസ്രയേല്‍ പ്രസിഡന്റ് യുഎഇയില്‍

author-image
athira kk
New Update

അബുദാബി: ഇസ്രയേല്‍ പ്രസിഡന്റ് ഐസാക്ക് ഹെര്‍സോഗ് അബൂദബി സന്ദര്‍ശനത്തിനെത്തി. യു.എ.ഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ നേതൃത്വത്തില്‍ നടക്കുന്ന അബാദാബി ബഹിരാകാശ സംവാദത്തിന്‍റെ ആദ്യ എഡിഷനില്‍ സംസാരിക്കുന്നതിനാണ് സന്ദര്‍ശം.

Advertisment

publive-image

പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ അബൂദബിയിലെത്തിയ ഹെര്‍സോഗിനെ യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇസ്രായേലിലെ യു.എ.ഇ അംബാസഡര്‍ മുഹമ്മദ് മഹ്മൂദ് അല്‍ ഖാജയും സന്നിഹിതനായിരുന്നു.

Advertisment