ഡബ്ലിന്‍ : അയര്‍ലണ്ടിലെ എല്ലാ കൗണ്ടികളില്‍ നിന്നുമുള്ള ക്ലബ്ബുകളെയും പിന്നിലാക്കി മികവ് തെളിയിച്ചിരിക്കുകയാണ് കേരളാ ബാഡ്മിന്റണ്‍ ക്ലബ് (കെ ബി സി).
/sathyam/media/post_attachments/JcAEQBga6rH7lUq1nHbA.jpg)
ഈ വര്‍ഷത്തെ ജുവനൈല്‍ ബാഡ്മിന്റണ്‍ സെഷനില്‍ ന്യൂ ക്ലബ് ഓഫ് ദി ഇയര്‍ ബഹുമതി നേടി മലയാളികളുടെ അഭിമാനമായി മാറുകയാണ് ഈ ക്ലബ്. ഐസ് ലന്റ് ഓഫ് അയര്‍ലണ്ടില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത് മൂന്ന് ക്ലബുകളെയാണ്. അതിലൊന്നാണ് കെ ബി സി എന്നതും ശ്രദ്ധേയ നേട്ടമായി.
ബ്ലഞ്ചാര്‍ഡ്സ് ടൗണ്‍ കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെ ബി സി ഭാരവാഹികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
10 വര്‍ഷമായി അയര്‍ലണ്ടിന്റെ ബാഡ്മിന്റണ്‍ ലോകത്ത് കേരളാ ബാഡ്മിന്റണ്‍ ക്ലബ് നിര്‍ണ്ണായക സാന്നിധ്യമാണ്.അയര്‍ലണ്ടിലെ ബാഡ്മിന്റണ്‍ ക്ലബുകള്‍ക്കിടയില്‍ തലയെടുപ്പോടെയാണ് ഈ കൂട്ടായ്മ നിലകൊള്ളുന്നത്.
ബാഡ്മിന്റണ്‍ പരിശീലനം പ്രൊഫഷണലായി നല്‍കുന്നതിനൊപ്പം വിജയകരമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ ലീഗ് മാച്ചുകളും കെ ബി സിയുടെ നേട്ടങ്ങളാണ്. ക്ലബിന്റെ 50 ചുണക്കുട്ടികളാണ് ജൂനിയര്‍ ലീഗില്‍ കളിക്കുന്നത്.
ബാഡ്മിന്റണില്‍ താല്‍പ്പര്യമുള്ളവര്‍ക്കുള്ള മികച്ച തട്ടകമാണ് കെ ബി സി.ഈ മികവിന്റെ ഭാഗമാകാന്‍ സിജു ജോസിനെ (0877778744) ബന്ധപ്പെടാം.