ന്യൂയോര്‍ക്ക് : പുറത്തുനിന്ന് ഏറ്റവും കൂടുതല്‍ പണമെത്തുന്ന ലോക രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.എല്ലാ രാജ്യങ്ങളെയെല്ലാം പിന്നിലാക്കിയാണ് 18 മില്യണ്‍ പ്രവാസികളുള്ള ഇന്ത്യയുടെ മുന്നേറ്റം. പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലേയ്‌ക്കെത്തുന്നത്. ഈ വര്‍ഷം ഇതിനകം തന്നെ തുക 100 ബില്യണ്‍ ഡോളറിലെത്തിയതായി ലോക ബാങ്ക് ഡാറ്റ (പി ഡി എഫ്) പറയുന്നു.
വേതന വര്‍ധനവും യു എസിലെയും മറ്റ് ഒ ഇ സി ഡി രാജ്യങ്ങളിലെയും തൊഴില്‍ വിപണി ശക്തമായതുമാണ് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കൂട്ടിയതെന്ന് ലോകബാങ്ക് പറയുന്നു.ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം മൂന്നുശതമാനം വരുന്നതാണ് ഇന്‍വാര്‍ഡ് റെമിറ്റന്‍സ്. 2021 മുതല്‍ 12% വര്‍ധനവാണ് ഇതിലുണ്ടായിട്ടുള്ളത്.രാജ്യത്തി
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായ ജോലിക്കാരില്‍ മാത്രമൊതുങ്ങുന്നതല്ല ഇന്ത്യയുടെ പ്രവാസി വൈവിധ്യം. ഇവിടെ നിന്നും പഠനത്തിനായി പോകുന്ന വിദ്യാര്‍ഥികളും ഇതിന്റെ പ്രധാനഘടകമാണ്. ഹൈ ഇന്‍കം ഗ്രൂപ്പുകളായി രൂപപ്പെടുന്ന ഇവരും പണമൊഴുക്കിന്റെ ഗതിവേഗം വര്‍ധിപ്പിച്ചു.
നേരത്തേ അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളായിരുന്നു ഇന്ത്യന്‍ പ്രവാസികളുടെ പ്രധാന സങ്കേതങ്ങള്‍. ഇപ്പോഴത് യു എസ്, യു കെ തുടങ്ങിയ വികസിത രാജ്യങ്ങളായി വഴിമാറിയിട്ടുണ്ട്.ഇന്ത്യയിലേക്
രൂപയുടെ മൂല്യത്തകര്‍ച്ചയും ഗുണമായി
ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും ഈ വര്‍ധനയ്ക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു.ജനുവരി മുതല്‍ ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യം 10% ഇടിവിലാണ്.ഈ ഇടിവ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നത് 26% ചെലവു കുറഞ്ഞതാക്കി. അതുപോലെ തായ്ലന്റില്‍ നിന്ന് പണമയക്കുന്നതിനുള്ള ചെലവ് 17%വും, ജപ്പാനില്‍ നിന്നുള്ളതിന് 14%വും കുറച്ചുവെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 8,81,254 പേര്‍
2015 ജനുവരി മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 8,81,254 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി ലോകബാങ്ക് കണക്കുകള്‍ വെളിപ്പെടുത്തുന്നു. കാനഡ, ന്യൂസിലാന്‍ഡ്, ജര്‍മ്മനി, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ പകര്‍ച്ചവ്യാധിക്ക് ശേഷം വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി കുടിയേറ്റ നയങ്ങളില്‍ ഇളവ് വരുത്തിയതോടെ ഈ പ്രവണതയ്ക്ക് വേഗം കൈവരിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.