മസ്‌കിന്റെ കമ്പനി പരീക്ഷണങ്ങൾക്കു അനാവശ്യമായി മൃഗങ്ങളെ കൊന്നുവെന്ന ആരോപണം കാർഷിക വകുപ്പ് അന്വേഷിക്കുന്നു

author-image
athira kk
New Update

ന്യൂയോർക്ക് : ട്വിറ്റർ ഉടമ എലോൺ മസ്‌കിന്റെ ന്യുറാലിൻക് കോർപ്പറേഷനു എതിരെ യുഎസ് കാർഷിക വകുപ്പ് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനി പരീക്ഷണങ്ങൾക്കു അനാവശ്യമായി മൃഗങ്ങളെ കൊന്നു എന്ന ജീവനക്കാരുടെ തന്നെ സാക്ഷ്യപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണമെന്നു റോയിട്ടേഴ്‌സ് വാർത്താ ഏജൻസി പറഞ്ഞു.

Advertisment

publive-image

2018 നു ശേഷം പരീക്ഷണങ്ങൾക്കു വേണ്ടി 1,500ലേറെ മൃഗങ്ങളെ കൊന്നു എന്നാണ് രേഖകളിൽ കാണുന്നത്. യുഎസ് നിയമങ്ങൾ ഇക്കാര്യത്തിൽ ശാസ്ത്രജ്ഞന്മാർക്കു ഏറെ സ്വാതന്ത്ര്യം നൽകുന്നുണ്ട്. എന്നാൽ ന്യുറാലിൻക് മുൻ ജീവനക്കാരും ഇപ്പോൾ ഉള്ളവരും പറയുന്നത് പ്രസക്തമായ ഗവേഷണത്തിന് ഇത്രയേറെ മൃഗങ്ങളെ കൊല്ലേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്നാണ്. ഗവേഷണത്തിനു വേഗത കൂട്ടാൻ മസ്‌ക് തന്നെ ആവശ്യപ്പെട്ടിട്ടാണത്രെ ഇതു ചെയ്തത്.

തളർന്നു പോയവർക്കു നടക്കാൻ സഹായിക്കുന്ന ഒരു ഉപകരണം ന്യുറാലിൻക് പരീക്ഷിക്കുന്നുണ്ട്. തലച്ചോറിൽ സ്ഥാപിച്ചാണ് അതു പ്രവർത്തിപ്പിക്കുക. സ്വിറ്റ്സർലണ്ടിൽ ഇത്തരമൊരു ഉപകരണം വികസിപ്പിച്ചെടുത്തു എന്ന്

കാർഷിക വകുപ്പ് ഇൻസ്‌പെക്ടർ ജനറൽ നേതൃത്വം നൽകുന്ന അന്വേഷണവുമായി ബന്ധപ്പെട്ടു നിരവധി ന്യുറാലിൻക് ജീവനക്കാരോട് ഏജൻസി സംസാരിച്ചു. ശബ്ദലേഖനം ചെയ്ത സന്ദേശങ്ങളും ഇമെയിലുകളും മറ്റും തെളിവുകളാണ്.

കൊല്ലപ്പെട്ട മൃഗങ്ങളിൽ 280 ആടുകൾ, പന്നികൾ, കുരങ്ങുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ കൃത്യമായ രേഖകൾ സ്ഥാപനത്തിൽ സൂക്ഷിക്കാറില്ല എന്നാണ് ജീവനക്കാർ പറയുന്നത്. എലികളെയും കൊന്നിട്ടുണ്ട്.

അമിതവേഗത്തിൽ നടത്തിയ പല പരീക്ഷണങ്ങളും പാളിയെന്നും ജീവനക്കാരുടെ മൊഴിയുണ്ട്. ജീവനക്കാരുടെ തലയിൽ ബോംബ് കെട്ടി വച്ചിട്ടുണ്ട് എന്ന തോന്നലോടെ വേഗത്തിൽ നീങ്ങണമെന്നു അവരോടു മസ്‌ക് പറഞ്ഞു. പരാജയം സംഭവിച്ചാൽ അടച്ചു പൂട്ടലും പിരിച്ചു വിടലും ഉണ്ടാവുമെന്നും സൂചിപ്പിച്ചു.

പരീക്ഷണത്തിനു അവലംബിക്കാറുള്ള പല ഘട്ടങ്ങൾ അവഗണിക്കാൻ അതു ജീവനക്കാരെ നിർബന്ധിച്ചു എന്നാണ് മൊഴി. അസാധ്യമായ സമീപനങ്ങൾ മൂലം രണ്ടു പേർ രാജി വച്ചു പോയി. മെഡിക്കൽ ഉപകരണങ്ങൾക്കു ലൈസൻസ് നൽകേണ്ടത് എഫ് ഡി എ ആണ്. മൃഗങ്ങളെ ഉപയോഗിച്ച രീതി കാർഷിക വകുപ്പ് പരിശോധിക്കേണ്ടതുണ്ട്.

പ്രസിഡന്റ് ജോ ബൈഡന്റെ പുത്രൻ ഹണ്ടർ ബൈഡനു എതിരായ ചില രേഖകൾ ട്വിറ്ററിൽ മസ്‌ക് പുറത്തു വിട്ട നേരത്താണ് ഈ അന്വേഷണം ആരംഭിച്ചത്. മസ്‌കിന്റെ നീക്കം അനാരോഗ്യകരമാണെന്നു വൈറ്റ് ഹൗസ് പറഞ്ഞു.

Advertisment