ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും നല്ല നഗരങ്ങളില്‍ ഒന്നായ മിസ്സോറി സിറ്റി വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കയാണെന്ന് രണ്ടാമൂഴവും മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളികളുടെ അഭിമാനമായ മേയര്‍ റോബിന്‍ ഇലക്കാട്ട് പറഞ്ഞു. വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് താല്പര്യപെടുന്നവര്‍ക്കു ഏറ്റവും സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെ അതിനു സാധിക്കുന്നതിനു കഴിയുന്നു. ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ ധാരാളമായി താമസത്തിനും ചെറുകിട വ്യവസായങ്ങള്‍ തുടങ്ങന്നതിനുമായി മിസ്സോറി സിറ്റിയെ തിരഞ്ഞെടുക്കന്നത് അഭിമാനത്തോടെയാണ് കാണുന്നതെന്ന് മേയര്‍ പറഞ്ഞു. പൊതുജനാരോജ്യം, വിദ്യാഭ്യാസം, സുരക്ഷാ അടിസ്ഥാന വികസന മേഖലകളില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മിസ്സോറി സിറ്റിയില്‍ കാര്‍ട്ട് റൈറ്റ് റോഡിനു സമീപം ആരംഭിച്ച TWFG (The Woodlands Financial Group) ചാണ്ടപ്പിള്ള മാത്യൂസ് ഇന്‍ഷുറന്‍സിന്റെ പുതിയ ഓഫീസിന്റെ ഉത്ഘാടനം നിര്‍വ്വ ഹിച്ചു കൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം.
മിസോറി സിറ്റി ഡിസ്ട്രിക്ട് 'സി' കൗണ്‍സില്‍ മാന്‍ ആന്തണി മൊറാലിസ്, സിറ്റിയില്‍ തന്റെ ഡിസ്ട്രിക്ടില്‍ വന്ന പു തിയ സംരംഭത്തിന് പ്രോത്സാഹനമേകാന്‍ സിറ്റിയുടെ 'പ്രൊക്ലമേഷന്‍' വായിച്ച് പാര്‍ടീനേഴ്സിന് സമര്‍പ്പിച്ചു. ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരി റവ. സാം.കെ.ഈശോ, അസി.വികാരി റവ. റോഷന്‍. വി.മാത്യു എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.
സ്റ്റാഫോര്‍ഡ് സിറ്റി മുന്‍ പ്രോടെം മേയര്‍/ കൌണ്‍സില്‍മാന്‍ കെന്‍ മാത്യു, മിസ്സോറി സിറ്റി ഡിസ്ട്രിക്ട് 'ഡി' കൌണ്‍സില്‍മാന്‍ ഫ്‌ലോയ്ഡ് എമെറി,മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡണ്ട് അനില്‍ ആറന്മുള, ഒഐസിസി യുഎസ്എ പ്രസിഡണ്ട് ബേബി മണക്കുന്നേല്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
ഇന്‍ഷുറന്‍സ് രംഗത്ത് ദീര്‍ഘവര്‍ഷങ്ങളുടെ പരിചയമുള്ള മാത്യൂസ് ചാണ്ടപ്പിള്ളയോടൊപ്പം ഇന്‍ഷുറന്‍സ് രംഗത്ത് പുതിയ കാല്‍ വയ്പ്പ് വയ്ക്കുന്ന ഹൂസ്റ്റണിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ജീമോന്‍ റാന്നിയും (തോമസ് മാത്യു ) ജൈജു കുരുവിളയും ഏജന്റു/പ്രൊഡ്യൂസര്‍മാരായി ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നു.
ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക മേഖലകളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങു പ്രൗഢ ഗംഭീരമാക്കാന്‍ സഹായിച്ച ഏവരോടും മാത്യൂസ് ചാണ്ടപ്പിള്ള നന്ദി അറിയിച്ചു.