കലാപത്തിൽ പങ്കു സമ്മതിച്ചു ന്യു യോർക്ക് നിവാസി; പെലോസിയുടെ ലാപ്ടോപ്പ് മോഷ്ടിച്ചതു റഷ്യൻ

author-image
athira kk
New Update

ന്യു യോർക്ക്: ക്യാപിറ്റോൾ ആക്രമണത്തിനിടയിൽ യുഎസ് ഹൗസ് സ്‌പീക്കർ പെലോസിയുടെ ലാപ്ടോപ്പ് മോഷ്ടിക്കാൻ സഹായിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ട ന്യു യോർക്കിൽ നിന്നുള്ള യുവാവ് 2021 ജനുവരി 6 കലാപത്തിൽ പങ്കെടുത്തുവെന്നു തിങ്കളാഴ്ച വാഷിംഗ്‌ടൺ ഡി സി കോടതിയിൽ സമ്മതിച്ചു. ലാപ്ടോപ്പ് റഷ്യൻ ചാരന്മാർക്കു കൈമാറാൻ ആയിരുന്നു പരിപാടി.

Advertisment

publive-image

2021 ഒക്ടോബർ ഒന്നിന് അറസ്റ്റ് ചെയ്യപ്പെട്ട വാട്ടർടൗൺ നിവാസി റഫായേൽ റോണ്ടൺ (25) മോഷണത്തിന് 'അമ്മ മേരിയാൻ മൂണി റോണ്ടണെ സഹായിച്ചു എന്നാണ് കേസ്. ലാപ്ടോപ്പ് റഷ്യൻ ചാരന്മാർക്കു വിൽക്കാൻ ഉദ്ദേശമുണ്ടായിരുന്നുവെന്നു അവരുടെ മുൻ കാമുകൻ എഫ് ബി ഐ യോട് സമ്മതിച്ചിരുന്നു.

ക്യാപിറ്റോളിൽ പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാൻ ജനുവരി 6 നു കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുമ്പോൾ  അതു തടയാൻ ഇരച്ചു കയറിയ വലതു പക്ഷ തീവ്രവാദികൾക്കൊപ്പം ഉണ്ടായിരുന്നതിനാൽ ഔദ്യോഗിക നടപടി തടസപ്പെടുത്താൻ ശ്രമിച്ച കുറ്റവും റഫായേൽ റോണ്ടന്റെയും മേരിയാന്റെയും മേൽ ചുമത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ തോറ്റ ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തിട്ടാണ് അവർ ആയുധങ്ങളുമേന്തി കോൺഗ്രസ് ആസ്ഥാനത്തേക്കു കയറിയത് എന്നാണ് ആരോപണം. എലിപ്സിൽ ജനങ്ങളെ ഇളക്കി വിട്ട ട്രംപിന്റെ പ്രസംഗത്തിനു ശേഷമായിരുന്നു ക്യാപിറ്റോളിലെ  കടന്നാക്രമണം.

കെട്ടിടത്തിൽ കയറിയ ശേഷം അമ്മയും മകനും കൂടി സ്‌പീക്കറുടെ ഓഫീസിൽ കടന്നു ലാപ്ടോപ്പ് മോഷ്ടിക്കാൻ ഒരാളെ സഹായിച്ചു വെന്നു പ്രോസിക്യൂഷൻ പറയുന്നു. പിന്നെ സെനറ്റിന്റെ പ്രവേശന വഴിയിലൂടെ അവർ അകത്തു കടന്നു. അപ്പോൾ സമയം ഉച്ചതിരിഞ്ഞു ഏകദേശം 2:23. അവർ പുറത്തു വന്നത് 2:52നാണ്.

മാർച്ച് 13 നാണു കോടതി റഫായേൽ റോണ്ടന്റെ ശിക്ഷ വിധിക്കും. പരമാവധി 20 വർഷം തടവും പിഴയും ലഭിക്കാം. മേരിയാന്റെ വിചാരണ പൂർത്തിയായിട്ടില്ല. പക്ഷെ അവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. കലാപത്തിൽ പങ്കെടുത്തതിനു 900 ലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു.

Advertisment