ഹൂസ്റ്റന്‍ : മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായ എന്‍ജിനിയറിങ് പ്രവേശന പരീക്ഷ വിജയിച്ച നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ് സഹായത്തിനുള്ള ധനശേഖരാര്‍ദ്ധം നടത്തിയ സിതാര കൃഷ്ണകുമാറിന്റെ ഗാനമേള വൻവിജയമായി. പ്രശസ്ത ഗായകരായ ഹരീഷ് ശിവരാമകൃഷ്ണനും ജോബ് കുര്യനും കൂടി സിത്താരയോടൊപ്പം ചേര്‍ന്നപ്പോള്‍ ശ്രോതാക്കൾ സംഗീത സൗകുമാര്യത്തിന്റെ ആനന്ദ സാഗരത്തിലാറാടി.
മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഓരോ വര്‍ഷവും അന്‍പതിനായിരം രൂപാ വീതം പത്തു കുട്ടികള്‍ക്ക് നല്‍കുന്നു.
എന്‍ജിനീയറിങ് പ്രവേശന പരീക്ഷ വിജയിച്ചു നില്‍ക്കുന്ന സാമ്പത്തികമായി പിന്നൊക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ സഹായത്തിനായി അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ടത് meahouston.2022scholarship@gmail.com എന്ന വിലാസത്തിലോ https://meahouston.org/scholarship/ എന്ന വെബ്‌സൈറ്റിലോ അപേക്ഷിക്കാവുന്നതാണ്.
ഇനിയും ഈ സഹായം കൂടുതല്‍ കുട്ടികളിലേക്ക് എത്തിക്കുവാന്‍ അസോസിയേഷന്‍ പ്രതിഞ്ജാബദ്ധമാണെന്നു പ്രസിഡന്റ് സുബിന്‍ ബാലകൃഷ്ണന്‍ അറിയിച്ചു.
മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ഈ സംഗീത നിശ സമ്പന്നമാക്കിയ സിത്താര കൃഷ്ണകുമാറിനും ടീമിനും
നല്ലവരായ ഹൂസ്റ്റണ്‍ നിവാസികള്‍ക്കും പ്രസിഡന്റ് നന്ദി പ്രകടിപ്പിച്ചു.
എല്ലാ വര്‍ഷവും അസോസിയേഷന്‍ നടത്തിവരാറുള്ള കള്‍ച്ചറല്‍ ഫെസ്റ്റ് ഈ മാസം പത്താം തീയതി വൈകുന്നേരം അഞ്ചു മണിക്ക് മിസോറി സിറ്റിയിലുള്ള ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് EUPHORIA'22 എന്ന പേരില്‍ നടത്തുന്നു. ഈ വര്‍ണോജ്വലമായ കലാപരിപാടികള്‍ ആഘോഷമാക്കുവാന്‍ അസോസിയേഷന്‍ കുടുംബങ്ങളെ സ്‌നേഹപൂര്‍വ്വം ക്ഷണി ക്കുന്നതായും സീറ്റുകള്‍ കാലേകൂട്ടി ഉറപ്പുവരുത്താനും സുബിന്‍ ബാലകൃഷ്ണന്‍ അറിയിച്ചു.