ജനീവ: ആഗോള തലത്തില്‍ തന്നെ തൊഴിലിടങ്ങളിലെ പീഡനവും അക്രമവും വര്‍ധിക്കുന്നതായി ഐക്യരാഷ്ട്രസഭ തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര തൊഴില്‍ സംഘടന, ലോയ്ഡ്സ് രജിസ്ററര്‍ ഫൗണ്ടേഷന്‍, ഗാലപ് എന്നിവര്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്.
/sathyam/media/post_attachments/75xHeFzt6b6okcm99mRS.jpg)
121 രാജ്യങ്ങളിലെ 75,000 ജീവനക്കാരില്‍ നടത്തിയ സര്‍വേയില്‍ ഒരിക്കലെങ്കിലും തൊഴിലിടങ്ങളില്‍ പീഡനത്തിന് ഇരയായതായി 22 ശതമാനം പേര്‍ തുറന്നുപറഞ്ഞു.
ലിംഗഭേദം, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ദേശീയത, വംശം, നിറം, മതം എന്നിവയെല്ലാം അതിക്രമങ്ങള്‍ക്ക് കാരണമായി മാറുന്നുണ്ട്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 6.3 ശതമാനം പേരും മാനസികവും ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍ക്ക് ഇരയായതായി തുറന്നുപറഞ്ഞു. 17.9 ശതമാനം പേരാണ് മാനസിക പീഡനത്തിന് ഇരയാകുന്നത്. 8.5 ശതമാനം പേര്‍ ശാരീരിക അതിക്രമങ്ങളും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
സ്ത്രീകളാണ് കൂടുതലായും അക്രമത്തിനിരയാകുന്നത്. ചെറുപ്പക്കാര്‍, കുടിയേറ്റക്കാര്‍, കൂലിത്തൊഴിലാളികള്‍ തുടങ്ങിയവരും അക്രമത്തിനും പീഡനത്തിനും കൂടുതലായി വിധേയരാകുന്നു.