ലണ്ടന്‍: കിരീടാവകാശിയായിരിക്കുമ്പോള്‍ കിട്ടിയ മുട്ടയേറ് ബ്രിട്ടീഷ് രാജാവായ ശേഷവും ചാള്‍സിനു പിന്തുടരുന്നു. രാജാവിനെ മുട്ടയെറിഞ്ഞ കേസില്‍ ഇരുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
/sathyam/media/post_attachments/MNzrtFxzeg6Qi7UGuRmQ.jpg)
ചാള്‍സ് നടക്കാനിറങ്ങിയ സമയത്താണ് സംഭവം. സെന്‍റ് ജോര്‍ജ്ജ് സ്ക്വയറില്‍ അറസ്ററിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്ററഡിയില്‍ വെച്ചിരിക്കുകയാണെന്ന് ബെഡ്ഫോര്‍ഡ്ഷെയര്‍ പൊലീസ്.
ആള്‍ക്കൂട്ടത്തില്‍ നിന്നായിരുന്നു ഏറ്. നേരത്തെ യോര്‍ക്കില്‍ വച്ചും ചാള്‍സ് രാജാവിനും രാജ്ഞി കാമിലക്കും നേരെ മുട്ടയെറിഞ്ഞതിന് 23കാരനായ വിദ്യാര്‍ഥി അറസ്ററിലായിരുന്നു. യോര്‍ക്ക് യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് പ്രതി. "അടിമകളുടെ രക്തം കൊണ്ടാണ് ഈ രാജ്യം കെട്ടിപ്പടുത്തത്. ഇദ്ദേഹം എന്‍റെ രാജാവല്ല" എന്നു പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ഥി മുട്ടയേറ് നടത്തിയത്. യോര്‍ക്ക് നഗരത്തില്‍ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയതായിരുന്നു ചാള്‍സും കാമിലയും. 2002ല്‍ എലിസബത്ത് രാജ്ഞി നോട്ടിംഗ്ഹാം സന്ദര്‍ശിച്ചപ്പോള്‍ വാഹനത്തിനു നേരെ മുട്ടയെറിഞ്ഞിരുന്നു.