New Update
ബര്‍ലിന്‍: കെസിബിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്കാബാവായ്ക്ക് ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു. ജര്‍മനിയിലെ സീറോ മലങ്കര സഭാ വിശ്വാസികള്‍ക്കൊപ്പം വൈദികരും സന്യസ്തരും വിവിധ സ്ഥലങ്ങളിലെ മിഷനുകളും, പാസ്റററല്‍ കൗണ്‍സില്‍ അംഗങ്ങളും സംയുക്തമായി പ്രാര്‍ത്ഥനാശംസകള്‍ അറിയിച്ചതായി കോഓര്‍ഡിനേറ്റര്‍ ഫാ.സന്തോഷ് തോമസ് കോയിക്കല്‍ അറിയിച്ചു.
Advertisment
ഇരിഞ്ഞാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനാണ് വൈസ് പ്രസിഡന്റ്.കഴിഞ്ഞ മൂന്നു ദിവസമായി കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ കൊച്ചി പിഒസിയില്‍ നടന്ന യോഗത്തിന്റെ സമാപന ദിവസമാണ് തിരഞ്ഞെടുത്തത്.