New Update
സാന്‍ഫ്രാന്‍സിസ്കോ: സമയം നോക്കാതെ ജോലി ചെയ്യണമെന്ന ഉപദേശം ട്വിറ്റര്‍ ഉടമ എലോണ്‍ മസ്ക് പ്രാവര്‍ത്തികമാക്കുന്നു. അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് വീട്ടില്‍ പോകാതെ അല്‍പ്പം വിശ്രമിച്ച് വീണ്ടും ജോലിക്കു കയറാന്‍ ഓഫീസുകളില്‍ തന്നെ ചെറിയ കിടക്കറകള്‍ ഒരുങ്ങുകയാണിപ്പോള്‍.
Advertisment
സാന്‍ഫ്രാന്‍സിസ്കോയിലെ ട്വിറ്റര്‍ ആസ്ഥാനമന്ദിരത്തിലെ മുറികളെയാണ് ചെറു കിടപ്പുമുറികളാക്കി മാറ്റിയത്. മറ്റ് ഓഫീസുകളിലും ഈ പരിഷ്കാരം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു.
ജാലകവിരിപ്പുകളുടെ നിറം അനാകര്‍ഷകമാണെന്നും കിടക്ക വൃത്തിയായി ഒരുക്കിയതല്ലെന്നും മാത്രമാണ് ഈ മുറികള്‍ ഉപയോഗിച്ച് ജീവനക്കാരുടെ പരാതി!
കട്ടിലിനരികില്‍ തടികൊണ്ടുള്ള മേശയും രണ്ട് കസേരകളും വലിയ വര്‍ക്ക് മോണിറ്ററുകളുമുണ്ട്, വിശ്രമ സമയത്തും ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അതാവാമെന്നര്‍ഥം.