സ്പെയിന് പെയിനായി മൊറോക്കോ

author-image
athira kk
New Update

ദോഹ: ലോകകപ്പ് ഫുട്ബോളില്‍ സ്പെയിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ആഫ്രിക്കന്‍ പ്രതിനിധികളായ മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടമുറപ്പിച്ചു. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും ഗോളടിക്കാതിരുന്നതോടെയാണ് പ്രീക്വാര്‍ട്ടര്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

Advertisment

publive-image

ഷൂട്ടൗട്ടില്‍ സ്പെയിനിന്റെ 2 കിക്കുകള്‍ മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസിന്‍ ബോനു തടുത്തിട്ടു. പാബ്ളോ സറാബിയയുടെ കിക്ക് പോസ്ററില്‍ത്തട്ടി തെറിച്ചു പോവുകയും ചെയ്തു. രണ്ടാമത്തെ കിക്ക് എടുത്ത കാര്‍ലോസ് സോളറുടെതും ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്ക്വെറ്റ്സി എടുത്ത മൂന്നാം കിക്കുമാണ് മൊറോക്കൊ ഗോള്‍ കീപ്പര്‍ തടുത്തിട്ടത്.

മൊറോക്കോയ്ക്കായി അബ്ദല്‍ഹമീദ് സബീരി, ഹാകിം സിയെച്ച്, അച്റഫ് ഹക്കിമി എന്നിവര്‍ ലക്ഷ്യം നേടി. ബദിര്‍ ബെനോണിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സൈമണ്‍ തടുത്തിട്ടു.

21ാം നൂറ്റാണ്ടില്‍ ആദ്യമായി ഗ്രൂപ്പ് ജേതാക്കളെന്ന നിലയില്‍ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയ ആഫ്രിക്കന്‍ ടീമാണ് മൊറോക്കോ. ലാറ്റിനമേരിക്കയ്ക്കും യൂറോപ്പിനും പുറത്തുനിന്ന് ഇപ്പോഴും ലോകകപ്പില്‍ തുടരുന്ന ഏക രാജ്യവുമാണ്.

Advertisment