ഇന്തോനേഷ്യയില്‍ 'അവിഹിതം' നിയമം മൂലം നിരോധിച്ചു

author-image
athira kk
New Update

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വിവാഹേതര ലൈംഗിക ബന്ധം ശിക്ഷാര്‍ഹമായ കുറ്റമാക്കി നിര്‍മനിര്‍മാണം. പാര്‍ലമെന്റ് പാസാക്കിയ നിയമം വ്യക്തി സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നാരോപിച്ച് രാജ്യത്ത് പ്രതിഷേധങ്ങളും ആരംഭിച്ചു കഴിഞ്ഞു.

Advertisment

publive-image

പ്രസിഡന്റിനെ വിമര്‍ശിക്കുന്നതടക്കമുള്ളവ കാര്യങ്ങളും പുതിയ ക്രിമിനല്‍ കോഡ് പ്രകാരം കുറ്റകൃത്യങ്ങളായി കണക്കാക്കു. ഇതിനെതിരേയും പ്രതിഷേധം ശക്തമാണ്.

വിവാഹേതര ലൈംഗിക ബന്ധത്തിന് ഒരു വര്‍ഷം വരെ തടവ് ശിക്ഷയാണ് നിര്‍ദേശിച്ചിരിക്കുന്നത്. അവിവാഹിതരായ സ്ത്രീ പുരുഷന്‍മാര്‍ ഒരുമിച്ച് താമസിക്കുന്നതും നിയമവിരുദ്ധമാകും. ഇവര്‍ക്ക് ആറ് മാസം തടവാണ് ശിക്ഷ. ഇന്തോനേഷ്യന്‍ പൗരന്‍മാര്‍ക്കും രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും സന്ദര്‍ശനത്തിനെത്തുന്ന ടൂറിസ്ററുകള്‍ക്കും നിയമം ബാധകമാണ്.

മൂന്നു വര്‍ഷത്തിനു ശേഷമാണ് പുതിയ ക്രിമിനല്‍ കോഡ് രാജ്യത്ത് പ്രാബല്യത്തില്‍ വരുക. പ്രസിഡന്റിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ അപമാനിക്കുകയോ ഇന്തോനേഷ്യന്‍ മൂല്യത്തിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്താല്‍ മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാം.

Advertisment