ഡബ്ലിന്‍: അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളിക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാല്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വരുമാന ആഘാതം മയപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ,പുതിയ പേ റിലേറ്റഡ് ബെനിഫിറ്റ് പദ്ധതിയ്ക്ക് തുടക്കമിടുന്നു.
/sathyam/media/post_attachments/XQiDZVrGs3XSgL4za22N.jpg)
കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇന്‍ഷുറന്‍സ് ചെയ്യാവുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് മുന്‍കൂര്‍ മൊത്തവരുമാനത്തിന്റെ 60% വരെയോ ആഴ്ചയില്‍ പരമാവധി 450 യൂറോ വരെയോ ഏതാണ് കുറവ് ആ തുക ലഭിക്കത്തക്കവിധമാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.
രണ്ട് വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനും ഇടയില്‍ ഇന്‍ഷുറന്‍സ് ചെയ്യാവുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക്, ആനുകൂല്യം മുന്‍കൂര്‍ മൊത്ത വരുമാനത്തിന്റെ 50% ആയി സജ്ജീകരിക്കും, അത് ആഴ്ചയില്‍ പരമാവധി 300 യൂറോ അടയ്ക്കുന്നതിന് വിധേയമായിരിക്കും.
ആറ് മാസം വരെ ആനുകൂല്യം ലഭിക്കും.തുടര്‍ന്നും ജോലി ലഭിച്ചില്ലെങ്കില്‍ സാധാരണ തൊഴില്‍ സീക്കിംഗ് ബെനഫിറ്റിലേക്ക് (208 യൂറോ മുതല്‍) തൊഴില്‍ രഹിതരെ ഉള്‍പ്പെടുത്തും.
പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി സോഷ്യല്‍ പ്രൊട്ടക്ഷന്‍ മന്ത്രി ഹെതര്‍ ഹംഫ്രീസ് വ്യക്തമാക്കി