ഡബ്ലിന്‍: പബ്ലിക്ക് മേഖലയിലെ സേവനത്തിനായി നിശ്ചിത സമയക്രമത്തില്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഉടന്‍. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണലിയുടെ നേതൃത്വത്തില്‍ വിശദമായ ചര്‍ച്ചകള്‍ ഉടന്‍ തന്നെ മന്ത്രിസഭയുടെ അനുമതിയ്ക്ക് എത്തും. സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം സേവനം ചെയ്യുന്ന വിധത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലക്ഷ്യമാക്കുന്ന ഈ സ്‌കീം അനുസരിച്ച് നിശ്ചിത കോണ്‍ട്രാക്ടിലുള്ള മണിക്കൂറുകള്‍ കഴിഞ്ഞാല്‍ കണ്‍സള്‍ട്ടന്റ് ഡോക്റ്റര്‍മാര്‍ക്ക് പ്രൈവറ്റ് പ്രാക്ടീസിനും (ഓഫ് സൈറ്റ് ) അവസരമുണ്ട്.എന്നാല്‍ പുതിയ Sláintecare കരാര്‍ പ്രകാരം, പൊതു ആശുപത്രികളില്‍ സ്വകാര്യ രോഗികളെ ചികിത്സിക്കാന്‍ കണ്‍സള്‍ട്ടന്റുമാരെ അനുവദിക്കില്ല.
/sathyam/media/post_attachments/UDmhcG2KEWUG5JLk6Poa.jpg)
ഓഫര്‍ അനുസരിച്ചുള്ള ശമ്പളം €209,915 മുതല്‍ €252,150 വരെയാണ്.ഡോക്ടര്‍മാര്‍ അയര്‍ലണ്ട് വിട്ടുപോകുന്ന അവസ്ഥ ഒഴിവാക്കാനും,യൂറോപ്പ്യന്‍ യൂണിയനിലെ തന്നെ മികച്ച ശബളം വാഗ്ദാനം ചെയ്യാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ ഡോക്ടര്‍മാരെ ആകര്‍ഷിക്കാനും ,അയര്‍ലണ്ടില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം ഒഴിവാക്കാനും പുതിയ പദ്ധതി വഴി സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം കരുതുന്നു.
ഈ കരാര്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും വാഗ്ദാനം ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം, നിലവില്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും സൈന്‍-അപ്പ് ചെയ്യാം.
പുതിയ കരാര്‍ കണ്‍സള്‍ട്ടന്റുകളോട് ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്ന പ്രധാന ജോലി സമയം നീട്ടുമെന്ന് മനസ്സിലാക്കുന്നു.
ഇതില്‍ ആഴ്ചയില്‍ 37 മണിക്കൂര്‍ ഉള്‍പ്പെടും, തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8 മുതല്‍ രാത്രി 10 വരെ, ശനിയാഴ്ചകളിലും ജോലി ചെയ്യാന്‍ കണ്‍സള്‍ട്ടന്റുമാരെ റോസ്റ്റ് ചെയ്യാം.
സാധാരണ പ്രവൃത്തി ആഴ്ചയുടെ ഭാഗമായി ശനിയാഴ്ചകളില്‍ ആദ്യമായാണ് കണ്‍സള്‍ട്ടന്റുമാരെ റോസ്റ്റര്‍ ചെയ്യുന്നത്.
സ്വതന്ത്ര അധ്യക്ഷനായ ടോം മല്ലനാണ് കരാര്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചത്.
ഇനി അന്തിമ നിര്‍ദേശങ്ങള്‍ പ്രതിനിധി സമിതികള്‍ പരിഗണിക്കും.തുടര്‍ന്ന് ആരോഗ്യമന്ത്രി പദ്ധതി ,മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും.പദ്ധതി നടപ്പാക്കണമെന്ന പൊതു ധാരണ ഇതിനകം ഉണ്ടായിട്ടുള്ളതിനാല്‍ ഉടന്‍ നടപ്പാക്കാനാണ് സാധ്യത.