യുഎസിന്റെ കോവിഡ് ഫണ്ട് ചൈനക്കാര്‍ കട്ടു

author-image
athira kk
New Update

വാഷിങ്ടണ്‍: യുഎസ് സര്‍ക്കാരിന്റെ കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് രണ്ടുകോടി ഡോളര്‍ ചൈനീസ് ഹാക്കര്‍മാര്‍ മോഷ്ടിച്ചു. ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള എ.പി.ടി.41 എന്ന ഹാക്കിങ് വിഭാഗമാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. ചൈനയിലെ ചെങ്ദു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണിത്.
publive-image

Advertisment

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.എസ്.എ.യിലെ വിവിധ സ്റേററ്റുകളില്‍ ചെറിയ ബിസിനസ് ലോണുകള്‍ നല്‍കുന്നതിനും തൊഴിലില്ലായ്മാ ഫണ്ടിനുമായി വകയിരുത്തിയതായിരുന്നു മോഷ്ടിക്കപ്പെട്ട പണം. 2020 മുതല്‍ 2000 അക്കൗണ്ടുകളിലൂടെയാണ് മോഷണം നടന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നാല്‍പതിനായിരത്തോളം സാമ്പത്തിക ഇടപാടുകള്‍ നടത്തി.

ഭരണകൂടത്തിന്‍റെ അറിവോടെ മറ്റൊരു രാജ്യത്തിന്റെ ദുരിതാശ്വാസ ഫണ്ട് മോഷ്ടിക്കുന്ന ലോകത്തെ ആദ്യത്തെ സംഭവമാണിതെന്ന് അമേരിക്ക ആരോപിക്കുന്നു.

Advertisment