Advertisment

ദക്ഷിണ കൊറിയന്‍ ടിവി പരിപാടി കണ്ട വിദ്യാര്‍ഥികള്‍ക്ക് ഉത്തര കൊറിയയില്‍ വധശിക്ഷ

author-image
athira kk
New Update

പ്യോങ്യാങ്: രണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉത്തരകൊറിയന്‍ ഭരണകൂടം വധശിക്ഷ നല്‍കിയതായി വിവരം. കെ~ഡ്രാമ എന്ന പേരില്‍ പ്രശസ്തമായ ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ പരിപാടികള്‍ കണ്ടു എന്നതാണ് ഇവര്‍ക്കു മേല്‍ ചുമത്തപ്പെട്ട കുറ്റം!

publive-image

16, 17 പ്രായമുള്ള ആണ്‍കുട്ടികളെയാണ് കൊന്നു കളഞ്ഞതായി അറിയുന്നത്. ദക്ഷിണകൊറിയ, അമേരിക്ക എന്നിവടങ്ങളില്‍ നിന്നുള്ള ടെലിവിഷന്‍ പരിപാടികളും സിനിമകളും കാണുന്നത് ഉത്തര കൊറിയ നിരോധിച്ചിട്ടുള്ളതാണ്. രാജ്യത്ത് ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ പരിപാടികളുടെ പ്രചാരം വര്‍ധിച്ചതോടെ 2020~ലാണ് വിലക്കേര്‍പ്പെടുത്തിയത്. അതിനു ശേഷം ദക്ഷിണ കൊറിയയില്‍ നിന്നുള്ള പരിപാടികള്‍ പെന്‍ൈ്രഡവുകള്‍ വഴി അനധികൃതമായി പകര്‍ത്തി രഹസ്യമായാണ് ജനങ്ങള്‍ കാണുന്നത്.

റ്യാങ്ങാങ് പ്രവിശ്യയിലെ സ്കൂളിലെ വിദ്യാര്‍ഥികളായ കുട്ടികള്‍ നിരവധി ദക്ഷിണകൊറിയന്‍, അമേരിക്കന്‍ ടിവി പരിപാടികള്‍ കണ്ടതായി ദ ഇന്‍ഡിപെന്‍ഡന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിലെ വിമാനത്താവളത്തിലെ എയര്‍ഫീല്‍ഡില്‍ ജനക്കൂട്ടത്തിന് മുമ്പിലാണ് കുട്ടികളുടെ ശിക്ഷ നടപ്പാക്കിയതെന്നാണ് ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisment