Advertisment

അയര്‍ലണ്ടില്‍ 900 ജിപിമാരുടെ ഒഴിവുകള്‍… വിമര്‍ശനവുമായി ഐ സി എച്ച് എ

author-image
athira kk
New Update

ഡബ്ലിന്‍ : വിന്റര്‍ പ്രതിസന്ധികളില്‍ ആശുപത്രികളാകെ സമ്മര്‍ദ്ദത്തിലാകുന്ന സാഹചര്യത്തിലും നികത്താനുള്ളത് നൂറുകണക്കിന് ഡോക്ടര്‍മാരുടെ ഒഴിവുകള്‍.9 ലക്ഷം പേരാണ് രാജ്യത്താകെ ജിപിമാരെ കാത്ത് വെയ്റ്റിംഗ് ലിസ്റ്റില്‍ കഴിയുന്നത്. ഈ ഘട്ടത്തിലാണ് 900 സ്ഥിരം തസ്തികകള്‍ നികത്താനുള്ളത്.

publive-image

ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന്‍(ഐ സി എച്ച് എ) ഉള്‍പ്പടെയുള്ള സംഘടനകള്‍ കഴിഞ്ഞ ഒരു ദശകമായി ഈ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ്.എന്നിട്ടും ഈ വിഷയത്തെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

Advertisment

കരാര്‍ അന്തിമഘട്ടത്തില്‍… നിര്‍ദ്ദേശങ്ങളായി

അതിനിടെ, പുതിയ പബ്ലിക്-ഓണ്‍ലി ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് കരാര്‍ അന്തിമഘട്ടത്തിലെത്തിയതായി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പറഞ്ഞു. ഒന്നര വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇന്‍ഡിപ്പെന്റന്റ് ചെയര്‍ ടോം മല്ലനാണ് കരാറിന് അന്തിമ രൂപം നല്‍കിയത്.

ഈ നിര്‍ദേശങ്ങള്‍ ഇനി റപ്രസെന്റേറ്റീവ് ബോഡികള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.പുതുവര്‍ഷത്തില്‍ അത് പ്രാബല്യത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.

ഗവണ്‍മെന്റ് അംഗീകരിച്ച കരാറിലേയ്ക്ക് എല്ലാ പുതിയ അംഗങ്ങള്‍ക്കും നിലവിലുള്ള കരാര്‍ ഉടമകള്‍ക്കും സൈന്‍ അപ്പ് ചെയ്യാനാകും.പുതിയ കരാര്‍ പ്രകാരം കണ്‍സള്‍ട്ടന്റുമാരുടെ ജോലി സമയം ആഴ്ചയില്‍ 37 മണിക്കൂര്‍ വരെ നീട്ടുമെന്നാണ് കരുതുന്നത്.

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8 മുതല്‍ രാത്രി 10 വരെയായിരിക്കും ഇത്. കൂടാതെ ശനിയാഴ്ചകളിലും ജോലി ചെയ്യാന്‍ അനുവദിക്കും. കണ്‍സള്‍ട്ടന്റുമാരുടെ സാധാരണ വര്‍ക്കിംഗ് വീക്കില്‍ ശനിയാഴ്ചയെ ഉള്‍പ്പെടുത്തുന്നത് ഇതാദ്യമായാണ്.

കരാറിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

പുതിയ കണ്‍സള്‍ട്ടന്റ് കരാര്‍ പ്രകാരം ഓപ്പറേഷന്‍ തീയേറ്ററുകളിലും ഡയഗ്നോസ്റ്റിക്സ് വിഭാഗങ്ങളിലും ജിപിമാരുടെ സേവനം കൂടുതല്‍ മണിക്കൂറുകള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പറഞ്ഞു.കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാനും അവരെ സഹായിക്കാനും ഈ കരാര്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.വെയിറ്റിംഗ് ലിസ്റ്റുകളും ട്രോളി പ്രതിസന്ധിയും ശാശ്വതമായി പരിഹരിക്കാനാകും.

ശമ്പളം കൂടും

പുതിയ കരാര്‍ പ്രകാരം ശമ്പളം 2,09,915 മുതല്‍ 252,150 യൂറോ വരെയാകും. വര്‍ഷം തോറും 38,000 വരെ ഓണ്‍-കോള്‍ അലവന്‍സുകളും ലഭ്യമാകും.ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതിന് 20,000 യൂറോയുടെ ഫണ്ട് ലഭ്യമാക്കും.

പുതിയ സ്ലയിന്റെ കരാര്‍ പ്രകാരം, സ്വകാര്യ രോഗികളെ പൊതു ആശുപത്രികളില്‍ ചികിത്സിക്കാന്‍ കണ്‍സള്‍ട്ടന്റുമാരെ അനുവദിക്കില്ല.

നിലവിലെ രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്.എന്നിരുന്നാലും, കണ്‍സള്‍ട്ടന്റുകള്‍ക്ക് അവരുടെ സ്വന്തം സമയത്ത് സ്വകാര്യ രോഗികളെ ചികിത്സിക്കാനാകും.

വിമര്‍ശനവുമായി ഐ എച്ച് സി എ

ജിപിമാരുടെ ഒഴിവുകള്‍ നികത്തുന്നതടക്കമുള്ള നിര്‍ണായക പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കില്‍ മാത്രമേ വെയ്റ്റിംഗ് ലിസ്റ്റുകള്‍ കുറയ്ക്കാനാവൂയെന്ന് ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന്‍ പറയുന്നു.ഈ പ്രശ്നത്തെ അഡ്രസ്് ചെയ്യാതെയുള്ള പുതിയ കരാര്‍ ഗുണം ചെയ്യില്ല.

ജി പിമാരുടെ റിക്രൂട്ട്മെന്റ്-റീടെന്‍ഷന്‍ പ്രശ്നം പരിഹരിച്ചാലേ വെയിറ്റിംഗ് ലിസ്റ്റിലെ എണ്ണം കുറയ്ക്കാനാകൂവെന്നും അസോസിയേഷന്‍ പറഞ്ഞു.കരാര്‍ സംബന്ധിച്ച് ജനുവരിയില്‍ പ്രതികരിക്കുമെന്ന് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

Advertisment