ഡബ്ലിന്‍ : രാത്രി താപനില രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൈനസ് നാലിലെത്തിയതോടെ കൊടുംതണുപ്പില്‍ പുതയുകയാണ് അയര്‍ലണ്ട്. കനത്ത തണുപ്പ് പരിഗണിച്ച് ഇന്നു രാത്രിയും യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുകയാണ് മെറ്റ് ഏറാന്‍.താപനില മൈനസ് 4 ഡിഗ്രിയിലേക്ക് താഴുന്നത് മുന്‍നിര്‍ത്തിയാണ് ഇന്നു രാത്രി 10 മണി മുതല്‍ വെള്ളിയാഴ്ച രാവിലെ 10 മണി വരെ യെല്ലോ മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് സ്നോ ഫാളും ഉണ്ടായേക്കാം
/sathyam/media/post_attachments/Anf1pt0oLUy4F0BsZQon.jpg)
പൂജ്യം മുതല്‍ +3 ഡിഗ്രി വരെ ആയിരിക്കും ഇന്നത്തെ ഏറ്റവും ഉയര്‍ന്ന താപനില. ഇടയ്ക്ക് സൂര്യരശ്മികളും ചന്നംപിന്നമുള്ള ശീതകാല മഴയും പ്രതീക്ഷിക്കാമെന്നും മെറ്റ് ഏറാന്‍ പറയുന്നു.
ആഴ്ച മുഴുവന്‍ തണുപ്പ് വളരെ കൂടുതലായിരിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.റോഡുകളിലും നടപ്പാതകളിലും മഞ്ഞുറയാന്‍ സാധ്യതയുണ്ട്.
റോഡിന്റെ ഉപരിതലത്തില്‍ ബ്ലാക്ക് ഐസ് തണുത്തുറയാനുള്ള സാധ്യതയുമുണ്ട്. ഇത് അപകടകരമായ സ്ഥിതിയുണ്ടാക്കുമെന്ന് മുന്നറിയിപ്പ് പറയുന്നു.മഞ്ഞും സ്നോയും അന്തരീക്ഷമാകെ മൂടുന്നതോടെ താപനില ഒറ്റ രാത്രികൊണ്ട് -4 മുതല്‍ പൂജ്യം ഡിഗ്രി വരെ താഴാനിടയുണ്ട്.
അതിനിടെ, രാജ്യത്തിന്റെ ചില ഭാഗത്ത് ശീതകാല മഴയ്ക്കുള്ള സാധ്യതയും മെറ്റ് ഏറാന്‍ ചൂണ്ടിക്കാട്ടുന്നു.ഇന്ന് അള്‍സ്റ്ററിനു മുകളില്‍ നിന്നുമെത്തുന്ന ശീതകാല മഴ രാജ്യത്തിന്റെ തെക്ക് ഭാഗത്തേയ്ക്ക് നീങ്ങാനും സാധ്യതയുള്ളത്. മിഡ്‌ലാന്‍ഡ് കൗണ്ടികളില്‍ കനത്ത സ്നോയുമുണ്ടാകുമെന്നും വാഹന യാത്രികരെ ദോഷകരമായി ബാധിച്ചേക്കാം. അതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഏറാന്‍ പറയുന്നു.
അറ്റ്ലാന്റിക് തീരദേശ കൗണ്ടികളായ കൊണാച്ച്, അള്‍സ്റ്റര്‍ എന്നിവിടങ്ങളിലും ലീന്‍സ്റ്ററിന്റെ ചില ഭാഗങ്ങളിലും ശീതകാല മഴയും കനത്ത മഞ്ഞുമുണ്ടാകും. താപനില -5 മുതല്‍ -2 ഡിഗ്രി വരെ കുറയും.
ആഴ്ചയിലെ ബാക്കി ദിവസങ്ങളില്‍ രാത്രിയിലും ചില പ്രദേശങ്ങളില്‍ പകലും പൂജ്യത്തിന് താഴെയായിരിക്കും താപനില .വരണ്ട കാലാവസ്ഥയായിരിക്കും. ഒപ്പം ആലിപ്പഴം, മൂടല്‍മഞ്ഞ്, മഞ്ഞ് മഴ എന്നിവയ്ക്കും സാധ്യതയുണ്ട്.
വാരാന്ത്യത്തോടെ താപനില പൂജ്യത്തിന് താഴെയാകും.ഞായറാഴ്ച ഏറ്റവും കൂടിയ താപനില +2 ഡിഗ്രിയായിരിക്കും.രാത്രിയില്‍ താപനില മൈനസ് -6 ലെത്താനുമിടയുണ്ട്.