ഹൂസ്റ്റണ്‍: വേദപണ്ഡിതനും ഋഗ്വേദ ഭാഷാഭാഷ്യ കര്‍ത്താവുമായ ഒളപ്പമണ്ണ ഒ.എം. സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മകളും മരുമകനും അമേരിക്കയില്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നു. വെറും കഥകളല്ല, പുരാണത്തില്‍ നിന്നും ഉപനിഷത്തില്‍ നിന്നുമുള്ള അര്‍ത്ഥസമ്പുഷ്ടമായ കഥകള്‍. മനസ്സിലേക്ക് സനാതന ധര്‍മത്തിന്റെ വിത്തുപാകിയ കഥകള്‍ അമേരിക്കയില്‍ ജനിച്ചു വളരുന്ന മലയാളി കുട്ടികളിലേക്കും പകരുക കഥ കേട്ട് വളരുന്ന പുതു തലമുറ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയാണ് ' കഥാ വേള' അവതരിപ്പിക്കുന്നത്.
/sathyam/media/post_attachments/Pr5C7Dlw9CMSnsradM7Q.jpg)
ഒളപ്പമണ്ണ ഒ.എം. സി നമ്പൂതിരിപ്പാടിന്റെ മകള്‍ സാവിത്രി ഒ പുരവും മരുമകന്‍ ഡോ ചിത് കെ പുരവും ആണ് കഥ പറയുന്നത് എന്നതാണ് പരിപാടിയുടെ പ്രത്യേകത. കെ എച്ച് എന്‍ എ കിഡ്‌സ് ഫോറം നടത്തുന്ന 'കഥാവേള' യുടെ തുടക്കം ഡിസംബര്‍ 10 ന് നടക്കും. സാവിത്രി പുരം പതിറ്റാണ്ടായി മേല്‍പ്പത്തൂര്‍ ഭട്ടതിരിയുടെ നാരായണീയവും വ്യാസവിരചിതമായ ഭാഗവതം മൂലവും അര്‍ഥസഹിതം ചെറിയ പ്രഭാഷണങ്ങളില്‍ കൂടി സമാനമനസ്‌ക്കരുമായി പങ്കിടുന്നുണ്ട്.
വേദപണ്ഡിതന്മാര്‍ക്കും മഹാ സന്യാസിമാര്‍ക്കും പേരുകേട്ട കുടുംബത്തില്‍ നിന്നുള്ള ചിത്ത് പുരം, കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും അതിനു ശേഷം ഖരഗ്പൂരിലെ ഐ.ഐ.ടി.യിലും പഠിച്ചു. നോര്‍ഫോക്കിലെ ഓള്‍ഡ് ഡൊമിനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അദ്ദേഹത്തിനു ഡോക്ടറേറ്റ് നേടി.. ഐഎസ്ആഒ, നാസ, ലാംഗ്ലി റിസര്‍ച്ച് സെന്റര്‍, യൂണിസിസ് എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് വിര്‍ജീനിയയില്‍ ഫെഡറല്‍ ഗവണ്‍മെന്റില്‍ ജോലി ചെയ്തതിനു ശേഷം വിരമിച്ചു. ഡോ. പുരം ശ്രീമദ് ഭാഗവതത്തിലെ ആദ്യത്തെ ഒമ്പത് കാണ്ഡങ്ങളിലെ കഥകള്‍ സമാഹരിച്ച് പുസ്തകം എഴുതിയിട്ടുണ്ട്. ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ടെമ്പിള്‍, ആണ്. പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പണിപ്പുരയിലാണ് അദ്ദേഹം. ശ്രീമദ് ഭാഗവതത്തിലെ ഓരോ അധ്യായത്തിന്റെ യും സംഗ്രഹം എഴുതുന്നതിലും അദ്ദേഹം പങ്കാളിയാണ്.
'വരും തലമുറയും വളരട്ടെ .. കഥ കേട്ടും ..അതുവഴി സനാതനധര്‍മ മൂല്യങ്ങള്‍ അറിഞ്ഞും' എന്നതാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കെ എച്ച എന്‍ എ പ്രസിഡന്റ് ജി കെ പിള്ള പറഞ്ഞു. ' കഥാ വേള'യില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഇഷ്ടമുള്ള പുരാണകഥാപത്രമായി കെ എച്ച് എന്‍ എ കണ്‍വെന്‍ഷന്‍ വേദിയില്‍ നടക്കുന്ന ശോഭായാത്രയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുമെന്നും ജി കെ പിളള പറഞ്ഞു