ബ്രാംപ്ടന്‍: ഇന്ത്യൻ പെന്ഷനേഴ്സിനായി ബ്രാംപ്ടൺ മലയാളീ സമാജം (ബി.എം.സ്) ഇന്ത്യൻ കോൺസുലേറ്റുമായി കൈകോർത്തു സംഘടിപ്പിച്ച 'ലൈഫ് സര്‍ട്ടിഫിക്കേറ്റ്' ക്യാമ്പില്‍ വന്‍ തിരക്ക്. നൂറുകണക്കിനു ഇന്ത്യക്കാര്ക്കു് ആശ്വാസമായി ബ്രാംപ്ടന്‍ മലയാളി സമാജം മാറി .ഈ വർഷം മുന്ന് കോൺസുലർ ക്യാമ്പുകൾ ആണ് ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് ബി.എം.സ് നടത്തിയത്. ആദ്യ രണ്ടെണ്ണം പാസ്പോർട്ട് വിസ , തുടങ്ങിയവയ്ക്കു പ്രശനപരിഹാരമായിട്ടായിരുന്നു എന്നാൽ ഇത്തവണ ഇന്ത്യൻ പെന്ഷനേഴ്സിനായി 'ലൈഫ് സര്‍ട്ടിഫിക്കേറ്റ്' ക്യാമ്പാണ് സമാജം സംഘടിപ്പിച്ചത്.
'സെർവ് ടു ത്രയ്വവ്' എന്ന ആശയത്തിൽ അടിയുറച്ചു പ്രവർത്തിക്കുന്ന ബ്രാംപ്ടൺ സമാജം ഇനിയും സമൂഹത്തിനു അത്യന്തം പ്രയോജനമാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് അഭിമാനപൂർവ്വം നേതൃത്വം നൽകുമെന്ന് ബ്രാംപ്ടൺ മലയാളീ സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം' അറിയിച്ചു. തുടർച്ചയായി ഈ ക്യാമ്പുകൾ പ്രാവർത്തികമാക്കാൻ ഇന്ത്യൻ കോൺസുലേറ്റ് അംഗങ്ങൾ നൽകുന്ന പിന്തുണയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ അദ്ദേഹം നന്ദി രേഖപെടുത്തി.
500ൽ പരം പെൻഷനർസും അവർക്ക് തുണയായി എത്തിയ കുടുംബാംഗങ്ങളും, പ്രായമായവർ, രോഗികൾ, ശാരീരിക അവശതകൾ അനുഭവിക്കുന്നവർ ഉൾപ്പെടെ അനവധിയാളുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികൂലമായ കാലാവസ്ഥയിൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പിലേക്കു ഒരേ സമയം എത്തിച്ചേർന്നപ്പോളും, ശ്രമകരമായിട്ടും ശാന്തമായി എല്ലാവരെയും പരിഗണിക്കാനും, സേവനം ഉറപ്പാക്കുവാനും സാധിച്ചത് സമാജം അംഗങ്ങളുടെ സമർപ്പണ മാനോഭാവത്തിന്റെയും കാര്യക്ഷമതയുടെയും തെളിവാണെന്നു ക്യാമ്പിൽ പങ്കെടുത്തു പ്രയോജനപ്പെടുത്തിയ മുൻ ഇന്ത്യൻ ദക്ഷിണ നാവിക കമാൻഡ് മേധാവി റിട്ടയേർഡ് റിയർ അഡ്മിറൽ രാജേന്ദ്ര കുമാർ സമാജത്തെ അറിയിച്ചു.
സമൂഹത്തിൽ മാതൃകപരമായ പ്രവർത്തനം കാഴ്ച്ചവെക്കുന്നതിൽ ബി. എം.സ്. എന്നും മുൻപിൽ തന്നെ ഉള്ളതിൽ മുഖ്യ സ്പോൺസർ, പ്രശസ്ത റിയൽറ്റർ ശ്രീ മനോജ് കരാത്ത സമാജം പ്രവർത്തകരെ അഭിനന്ദിച്ചു. സമാജം സെക്രട്ടറിയും ക്യാമ്പിന്റെ ചീഫ് കോർഡിനേറ്ററുമായ ജിതിൻ പുത്തെൻവീട്ടിൽ സമാജം വൈസ് പ്രസിഡിന്‍റ് രേണു ജിമ്മി, ഓര്‍ഗണിസിങ് സെക്രട്ടറി സാജു തോമസ് , സെക്രട്ടറിമാരായ മുരളീ പണിക്കര്‍ , അരുൺ ഓലേടത്ത് , ജോയിൻറ് സെക്രട്ടറിമാരായ സീമ നായർ ,ടി വി ഏസ് തോമസ് ,സഞ്ജയ് മോഹൻ , സമാജം ട്രഷറർ ഷിബു ചെറിയാൻ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി