ന്യൂയോർക്ക് : ഐഡഹോ യൂണിവേഴ്സിറ്റിയിൽ നാലു വിദ്യാർഥികൾ കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടു ഒരു കാറിൽ സംഭവ ദിവസം പരിസരത്തു കാണപ്പെട്ടവരെ ചോദ്യം ചെയ്യുമെന്നു മോസ്കൊ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവർ താമസിച്ചിരുന്ന കിംഗ് സ്ട്രീറ്റിലെ വാടക കെട്ടിടത്തിനു സമീപത്തു 2011-2013 മോഡൽ വെള്ള ഹ്യുണ്ടായ് എലാൻട്ര കാർ കണ്ടിരുന്നു എന്നു സൂചന കിട്ടിയിട്ടുണ്ട്.
നവംബർ 13 അർധരാത്രി കഴിഞ്ഞാണ് കൊലകൾ നടന്നത്. പുലർച്ചെ കെട്ടിടത്തിനടുത്ത ഈ കാർ കാണപ്പെട്ടതായി വിവരം കിട്ടിയിട്ടുണ്ട്. "ഈ കേസിൽ നിർണായകമാവുന്ന വിവരങ്ങൾ കാറിലുണ്ടായിരുന്നവർക്കു നൽകാൻ കഴിഞ്ഞേക്കും."
കേസിൽ സംശയിക്കുന്ന ഒരാളെ പോലും ചൂണ്ടിക്കാട്ടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. മാഡിസൺ മൊഗെൻ, കയ്‌ലി ഗോൺസാൽവസ്, എതാൻ ചപ്പിന്, സന കേർനോഡ്ല് എന്നിവരെ ഉറങ്ങി കിടക്കുമ്പോൾ കത്തിക്കു കുത്തി കൊന്നു എന്നാണ് നിഗമനം.
ഈ കെട്ടിടത്തിൽ തന്നെ ഉറങ്ങിക്കിടന്ന മറ്റു രണ്ടു പേരെ കൊലയാളികൾ വെറുതെ വിട്ടു.