ദോഹ: ശേഷിക്കുന്നത് എട്ടു ടീമുകള്‍. തുടരെ മൂന്നു മത്സരം ജയിക്കുന്നവര്‍ക്ക് സ്വര്‍ണക്കപ്പ് സ്വന്തമാക്കാം. ലോകകപ്പ് ഫുട്ബോളിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കം.
രണ്ടു ദിവസംകൊണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലെ നാലു മത്സരങ്ങളും പൂര്‍ത്തിയാക്കും. വെള്ളിയാഴ്ച ആദ്യ മത്സരത്തില്‍ ഖത്തറിലെ പ്രാദേശിക സമയം വൈകിട്ട് ആറു മണിക്ക് അര്‍ജന്റീനയും നെതര്‍ലന്‍ഡ്സും ഏറ്റുമുട്ടും. പ്രാദേശിക സമയം രാത്രി പത്തിന് ബ്രസീലും ക്രൊയേഷ്യയും രണ്ടാം മത്സരത്തില്‍ നേര്‍ക്കുനേര്‍. ഇതില്‍ വിജയിക്കുന്നവര്‍ തമ്മിലായിരിക്കും സെമി ഫൈനലില്‍ ഏറ്റുമുട്ടുക. ബ്രസീല്‍ ~ അര്‍ജന്റീന സ്വപ്ന ഫൈനലിന്റെ സാധ്യത നിലനില്‍ക്കുമ്പോഴും, യൂറോപ്യന്‍ ഫുട്ബോളിന്റെ കരുത്തുമായെത്തുന്ന നെതര്‍ലന്‍ഡ്സും ക്രൊയേഷ്യയും ജയിക്കാനുറച്ചു തന്നെ കളിക്കുന്നവരാണ്.
ശനിയാഴ്ച ഇതേ സമയങ്ങളില്‍ തന്നെ നടക്കുന്ന രണ്ട് മത്സരങ്ങളിലായി പോര്‍ച്ചുഗല്‍ മൊറോക്കോയെയും, ഫ്രാന്‍സ് ഇംഗ്ളണ്ടിനെയും നേരിടും.
14, 15 തീയതികളിലാണ് സെമി ഫൈനല്‍. 17ന് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പ്ളേ ഓഫും, 18ന് ലോകം കാത്തിരിക്കുന്ന ഫൈനലും.