വാഷിങ്ടന്‍: കുപ്രസിദ്ധ ആയുധ വ്യാപാരി വിക്ടര്‍ ബൗട്ടിനെ യുഎസ് റഷ്യയ്ക്കു വിട്ടുകൊടുത്തു. പകരം, റഷ്യയില്‍ തടവിലായിരുന്ന ബാസ്കറ്റ്ബോള്‍ സൂപ്പര്‍താരം ബ്രിട്നി ൈ്രഗനറെ മോചിപ്പിച്ചു.
ദുബായില്‍ വച്ചാണ് ഇരുവരെയും പരസ്പരം കൈമാറിയത്. യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുമ്പോള്‍ ഉന്നതതല ഇടപെടലിനെ തുടര്‍ന്നാണ് ഇതു സാധ്യമായത്.
രണ്ടു തവണ ഒളിംപിക് സ്വര്‍ണ മെഡല്‍ നേടിയ യുഎസ് ടീം അംഗവും വനിതാ ദേശീയ ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ ഫീനിക്സ് മെര്‍ക്കുറി ടീമിലെ സൂപ്പര്‍ താരവുമായ ബ്രിട്നിയെ ലഹരിപദാര്‍ഥം കൈവശം വച്ചെന്നാരോപിച്ചാണ് റഷ്യന്‍ അധികൃതര്‍ ഫെബ്രുവരി 17ന് മോസ്കോ വിമാനത്താവളത്തില്‍ അറസ്ററ് ചെയ്തത്. തുടര്‍ന്ന് റഷ്യന്‍ കോടതി 9 വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു.
യുഎസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലവ്റോവിനെ നേരിട്ടു വിളിച്ചാണ് ബ്രിട്നിയുടെ മോചനത്തിനു വഴിയൊരുക്കിയത്.
യുഎസില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ ആയുധങ്ങള്‍ അനധികൃതമായി വിറ്റ മുന്‍ റഷ്യന്‍ സൈനികനാണ് ബൗട്ട്. മരണ വ്യാപാരി എന്നറിയപ്പെടുന്ന ഇയാളെ 2008 ല്‍ തായ്ലന്‍ഡില്‍ നിന്നാണ് യുഎസ് അധികൃതര്‍ പിടികൂടിയത്. 2012 ല്‍ യുഎസ് കോടതി 25 വര്‍ഷം ജയില്‍ശിക്ഷയും വിധിച്ചു. ബൗട്ട് നിരപരാധിയാണെന്നും ശിക്ഷ അനീതിയാണെന്നുമായിരുന്നു റഷ്യയുടെ നിലപാട്.