മോസ്കോ: യുക്രെയ്ന്‍ യുദ്ധം നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. മൂന്നുലക്ഷം റിസര്‍വ് സേനയെ വിളിച്ചു വരുത്തിയതില്‍ പകുതി ആളുകളെ മാത്രമാണ് യുക്രെയ്നില്‍ വിന്യസിച്ചിരിക്കുന്നത്. ബാക്കിയുള്ളവര്‍ പരിശീലനം തുടരുകയാണെന്നും പുടിന്‍ പറഞ്ഞു.
/sathyam/media/post_attachments/dz8xF92TnTJY7oAhRvOj.jpg)
അതേസമയം, കൂടുതല്‍ പേരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്നും പുടിന്‍ വ്യക്തമാക്കി. റഷ്യ ആണവായുധം ഉപയോഗിക്കാനിടയുണ്ടെന്ന അമേരിക്കന്‍ ആരോപണവും അദ്ദേഹം നിഷേധിച്ചു. ഏറ്റവും ശക്തവും ആധുനികവുമായ ആണവായുധങ്ങള്‍ റഷ്യക്ക് സ്വന്തമായുണ്ട്. എന്നാല്‍, പ്രത്യാഘാതം പരിഗണിക്കാതെ ഭ്രാന്തമായി ആണവായുധം ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പുടിന്‍ കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ മുതല്‍ യുക്രെയ്ന്‍ ഭാഗത്തുനിന്ന് റഷ്യ കനത്ത തിരിച്ചടി നേരിടുന്നുണ്ട്. വിജയത്തിനായി ഏതറ്റം വരെയും പോകുമെന്ന് നേരത്തെ പുടിന്‍ പറഞ്ഞത് ആണവായുധ പ്രയോഗത്തിലേക്കുള്ള സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.