ബര്‍ലിന്‍: ജര്‍മനിയിലെ ഉയര്‍ന്ന ഊര്‍ജ്ജ ചെലവില്‍ സഹായ ധനമായി വിദ്യാര്‍ത്ഥികളെയും പരിശീലനാര്‍ത്ഥികളെയും പിന്തുണയ്ക്കുന്നതിനായി സര്‍ക്കാര്‍ 200 യൂറോ ഒറ്റത്തവണ വാഗ്ദാനം അതായത് ബുണ്ടെസ്ററാഗില്‍ 200 യൂറോയുടെ ഊര്‍ജ്ജ ദുരിതാശ്വാസ പേഔട്ട് അംഗീകരിച്ചു.
/sathyam/media/post_attachments/Pqet8eRRN9B48lDh1Hts.jpg)
ഒരു യൂണിവേഴ്സിറ്റിയിലോ ടെക്നിക്കല്‍ കോളേജിലോ പ്രോഗ്രാമുകളില്‍ എന്‍റോള്‍ ചെയ്ത ഏകദേശം 3.4 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രധാന താമസസ്ഥലം ജര്‍മ്മനിയില്‍ ഉണ്ടെങ്കില്‍, അവര്‍ക്ക് പേഔട്ടിന് അര്‍ഹതയുണ്ട്. ടെക്നിക്കല്‍ കോളേജുകള്‍, അല്ലെങ്കില്‍ ഫാഹ്ഹോഹ്ഷൂളന്‍, അധ്യാപകര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ബിസിനസ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും പരിശീലനം നല്‍കുന്ന പ്രത്യേക സര്‍വകലാശാലകള്‍ക്കും അര്‍ഹതയുണ്ട്. വിദ്യാര്‍ത്ഥികള്‍ ഒരു അക്കാദമിക് അല്ലെങ്കില്‍ വൊക്കേഷണല്‍ പ്രോഗ്രാം ഏറ്റെടുക്കുന്നുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ, ഈ വര്‍ഷം ഡിസംബര്‍ 1~നകം അവര്‍ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ന്നു എന്നതാണ് യോഗ്യതയുടെ പ്രധാന മാനദണ്ഡം.
വിദ്യാഭ്യാസ മന്ത്രാലയം പറയുന്നതനുസരിച്ച്, കൃത്യമായ തീയതി പേര് നല്‍കിയിട്ടില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് 2023 ന്റെ തുടക്കത്തില്‍ പണം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പണത്തിനായി അപേക്ഷിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ പ്ളാറ്റ്ഫോം സര്‍ക്കാര്‍ ഉടനെ പ്രഖ്യാപിയ്ക്കും. ഏകദേശം 2.95 ദശലക്ഷം വിദേശ വിദ്യാര്‍ത്ഥികളടക്കം 4ാ50,000 വിദ്യാര്‍ത്ഥികള്‍ക്കുമായി ജര്‍മ്മനി 680 മില്യണ്‍ യൂറോ ചെലവഴിക്കാനാണ് ഒരുങ്ങുന്നത്.