ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇത്തവണ തണുപ്പ് ചരിത്രം സൃഷ്ടിക്കുമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ്. മുമ്പ് 2018 മാര്‍ച്ചില്‍ താപനില -9സിയിലെത്തിയിരുന്നു. അതിന് സമാനമായ അവസ്ഥയാണുണ്ടാവുകയെന്നും നിരീക്ഷകര്‍ പറയുന്നു.കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് വിന്റര്‍ കാര്യമായി ശല്യം ചെയ്തിരുന്നില്ല.
/sathyam/media/post_attachments/y17tuJCA4h1KihJkpyJD.jpg)
ഇന്ന് ഡബ്ലിന്‍, വിക്ലോ പര്‍വതനിരകള്‍, കിഴക്കന്‍ കടല്‍ത്തീരം എന്നിവിടങ്ങളില്‍ കനത്ത സ്നോയ്ക്ക് സാധ്യതയുണ്ട്.തീരദേശ കൗണ്ടികളിലും ആലിപ്പഴവും സ്നോയും ഉണ്ടായേക്കും. ഇന്നും നാളെയും കുറഞ്ഞ താപനില -5ലെത്താനിടയുണ്ട്.വാരാന്ത്യത്തോടെ താപനില വീണ്ടും കുറയും.
ഞായറാഴ്ച ഉയര്‍ന്ന താപനില -2സി മുതല്‍ -6സി വരെയാകും.ചിലയിടങ്ങളില്‍ താപനില ഇതിലും കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകന്‍ ബ്രണ്ടന്‍ ക്രീഗ് പറഞ്ഞു.നിലവില്‍ രാജ്യം യെല്ലോ അലേര്‍ട്ടിലാണ് . അത് നീട്ടാനും സാധ്യതയുണ്ട്.തിങ്കളാഴ്ച വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പാണ് പുറത്തുവന്നിട്ടുള്ളത്. അതിനു ശേഷവും തണുപ്പിലും സ്നോയിലും മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്.