ഡബ്ലിന്‍ : രാജ്യത്ത് കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിലൂടെ ഭവനവില കുറയ്ക്കാനാകുമെന്ന് ഇക്കണോമിക് ആന്റ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍.വര്‍ഷംതോറും 10,000 വീടുകള്‍ കൂടുതലായി നിര്‍മ്മിച്ചാല്‍ ഭവനവില 12% കുറയുമെന്നാണ് ഇ എസ് ആര്‍ ഐ നിരീക്ഷണം.
/sathyam/media/post_attachments/CLGiJQD4RSBICBBVQhR2.jpg)
പ്രതിവര്‍ഷം 25,000 യൂണിറ്റുകളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ രാജ്യം ലക്ഷ്യമിടുന്നത്. ഇത് 35000യൂണിറ്റുകളാക്കിയാലുണ്ടാകുന്ന മാറ്റമാണ് ഇ എസ് ആര്‍ ഐ വ്യക്തമാക്കിയത്. വര്‍ധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രതിവര്‍ഷം 35,000 യൂണിറ്റുകള്‍ വേണ്ടിവരുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നത്.അങ്ങനെ സംഭവിച്ചാല്‍ 2030ഓടെ വില 12% കുറയുമെന്ന് ഇ എസ് ആര്‍ ഐ പറയുന്നു.എന്നാല്‍ ഈ മേഖലയിലെ വേതനം ഒരു ശതമാനം മാത്രമേ ഉയരുകയുള്ളൂവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
നിര്‍മ്മാണം പിന്നോട്ട് പോകാന്‍ കാരണമാകുന്ന ഘടകങ്ങളെയും റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുന്നു.2025ഓടെ അയര്‍ലണ്ടിന് 60,000 നിര്‍മ്മാണ തൊഴിലാളികളെ ആവശ്യമായി വരും. ഇത് കണ്ടെത്താന്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് പ്രോഗ്രാമില്‍ കണ്‍സ്ട്രക്ഷന്‍ ട്രേഡുകള്‍ ഉള്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
വീടുകള്‍ വാങ്ങുന്നവര്‍ക്ക് ആവശ്യമായ ക്രെഡിറ്റ് നല്‍കാന്‍ അയര്‍ലണ്ടിലെ സാമ്പത്തിക സംവിധാനത്തിന് കഴിയുമോ സംശയവും റിപ്പോര്‍ട്ട് പ്രകടിപ്പിക്കുന്നു.നിര്‍മ്മാണ സാമഗ്രികള്‍ക്ക് വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
അതിനിടെ, നിര്‍മ്മാണ മേഖലയില്‍ ഗവേഷണവും നവീകരണവും ലക്ഷ്യമിട്ട് ഗോള്‍വേ സര്‍വകലാശാലയില്‍ എന്റര്‍പ്രൈസ് അയര്‍ലണ്ട് ടെക്നോളജി സെന്റര്‍ കണ്‍സ്ട്രക്റ്റ് ഇന്നൊവേറ്റ് പ്രവര്‍ത്തനം തുടങ്ങി. സര്‍ക്കാരും വ്യവസായവും അക്കാദമിക് വൈദഗ്ധ്യവും കൈകോര്‍ത്ത് നിര്‍മ്മാണ മേഖലയെ അത്യാധുനികവല്‍ക്കരിക്കുന്നതിനാണ് കേന്ദ്രം സ്ഥാപിച്ചത്. അഞ്ച് വര്‍ഷം 5 മില്യണ്‍ യൂറോയാണ് കേന്ദ്രത്തിനായി സര്‍ക്കാര്‍ നല്‍കുന്നത്.