ഓര്‍മാ ഇന്റര്‍നാഷണല്‍ നാടക മത്സരം: ഫസിലിറ്റേഷന്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു

author-image
athira kk
New Update

ഫിലഡല്‍ഫിയ: ഓര്‍മാ ഇന്റര്‍നാഷണല്‍ ദേശാന്തര നാടക മത്സരം നടത്തുന്നു. 2023 ഏപ്രില്‍ 15 ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി പത്തു മണി വരെ ''മിസ് കുമാരി നാടക ഗ്രാമം' എന്നു നാമകരണം ചെയ്യുന്ന, ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് നാടകോത്സവം അരങ്ങേറുക.

Advertisment

publive-image

മികച്ച നാടകങ്ങള്‍ക്ക് ആയിരം, അഞ്ഞൂറ്, ഇരുനൂറ്റമ്പത് ഡോളര്‍വീതമുള്ള ക്യാഷ് അവാര്‍ഡുകള്‍ പുരസ്‌കാരമായി നല്‍കും. സംവിധാനം, രചന, വസ്ത്രാലങ്കാരം, രംഗസംവിധാനം, സംഗീതം, മികച്ച അഭിനേതാവ്, മികച്ച അഭിനേത്രി, ജനപ്രിയ അഭിനേതാവ്, ജനപ്രിയ അഭിനേത്രി, മികച്ച ബാല താരങ്ങള്‍ എന്നീ നിലകളിലും വിവിധ സമ്മാനങ്ങള്‍ നല്‍കും. ബിനൂ ഫിലിപ് ( 215 776 2910), അനീഷ് ജെയിംസ് (856 318 1005), റെനി ജോസഫ് ( 215 498 6090), റോഷിന്‍ പ്ലാമൂട്ടില്‍ (4844705229), റ്റിജോ പറപ്പുള്ളി (2674756606) എന്നിവരുള്‍പ്പെടുന്ന ഫസിലിറ്റേഷന്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. മലയാളത്തിലോ ഇംഗ്‌ളീഷിലോ നാടകം അവതരിപ്പിക്കാം. മതങ്ങളെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ പ്രസ്ഥാനങ്ങളെയോ കളിയാക്കുന്ന പ്രമേയങ്ങള്‍ പാടില്ല. സ്റ്റേജില്‍ ആകെ 30 മിനിട്ടാണ് ഓരോ നാടകത്തിനും പരമാവധി ലഭ്യമാകുക.

ഓര്‍മാ ഇന്റര്‍നാഷണല്‍ തീയേറ്റര്‍ ഫോറം ചെയര്‍മാന്‍ ഷാജി മിറ്റത്താനിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് നാടകോത്സവം ചിട്ടപ്പെടുത്തുന്നത്. പ്രശസ്ത നര്‍ത്തകിയും നൃത്താദ്ധ്യാപിക യുമായ നിമ്മീ ദാസ് (വൈസ് ചെയര്‍പേഴ്ണ്‍), വിവിധ നാടക അവാര്‍ഡ് ജേതാവായ ദേവസ്സി പാലാട്ടി, പുകളറിഞ്ഞ നാടക സീരിയല്‍ താരമായ സണ്ണി കല്ലൂപ്പാറ, ഫൊക്കാനാ ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പന്‍, മാവേലി ഫെയിം റോഷിന്‍ പ്ലാമൂട്ടില്‍ ( വൈസ് പ്രസിഡന്റുമാര്‍), റ്റിജോ പറപ്പുള്ളി (സെക്രട്ടറി), പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ അനീഷ് ജെയിംസ് (ഫിനാന്‍സ് കോര്‍ഡിനേറ്റര്‍), മറിയാമ്മ ജോര്‍ജ് (ഫിനാന്‍സ് കണ്ട്രോളര്‍) ഷൈലാ രാജന്‍ ( ജോയിന്റ് സെക്രട്ടറി), മികച്ച സംഘാടകന്‍ റെനി ജോസഫ്, കുങ്കുമ സന്ധ്യാ നാടക ഫെയിം ബിനൂ ഫിലിപ് എന്നിവരാണ് സംഘാടക സമിതി അംഗങ്ങള്‍. ജോസ് ആറ്റുപുറം (ഓര്‍മാ ഇന്റര്‍ നാഷണല്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), ജോര്‍ജ് നടവയല്‍ (പ്രസിഡന്റ്), ജോര്‍ജ് അമ്പാട്ട് (ഓര്‍മാ ഫിലഡല്‍ഫിയാ പ്രൊവിന്‍സ്, പ്രസിഡന്റ്) എന്നിവര്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി മിറ്റത്താനി (2157153074), ദേവസ്സി പാലാട്ടി (2019219109), സണ്ണി കല്ലൂപ്പാറ ( 8455960935), ജോയി ചാക്കപ്പന്‍ ( 201 563 6294), ജോസ് ആറ്റുപുറം (267 2314643), ജോര്‍ജ് നടവയല്‍ (2154946420).

Advertisment